അസൂയയാണ്, അവന്റെ ആ കഴിവ് ഉണ്ടായിരുന്നെങ്കിൽ :മുൻ ബാഴ്സ സൂപ്പർതാരത്തെക്കുറിച്ച് ബെല്ലിങ്ഹാം.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ജൂഡ് ബെല്ലിങ്‌ഹാമിനെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നത്.ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ബെല്ലിങ്ഹാം ഇപ്പോൾ റയലിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഈ സീസണിൽ ഇതിനോടകം തന്നെ ബെല്ലിങ്ഹാം സ്വന്തമാക്കി കഴിഞ്ഞു. നിലവിൽ ലീഗിലെ ടോപ്പ് സ്കോറർ ബെല്ലിങ്ഹാമാണ്.

ഏതായാലും തന്റെ പുതിയ അഭിമുഖത്തിൽ മുൻ ബാഴ്സ സൂപ്പർ താരമായ ഡെമ്പലെയെ കുറിച്ച് ബെല്ലിങ്ഹാം സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തോട് തനിക്ക് അസൂയയാണ് എന്നാണ് ബെല്ലിങ്ഹാം പറഞ്ഞിട്ടുള്ളത്. രണ്ട് കാലുകളും ഒരുപോലെ ഉപയോഗിക്കാനുള്ള ഡെമ്പലെയുടെ കഴിവ് കിട്ടിയിരുന്നെങ്കിൽ എന്ന് താൻ ആശിച്ചു പോകുന്നുവെന്നും ജൂഡ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” രണ്ട് കാലുകളും ഒരുപോലെ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. അക്കാര്യത്തിൽ ഡെമ്പലെയോട് എനിക്ക് അസൂയയാണ്.അദ്ദേഹത്തെപ്പോലെ രണ്ട് കാലുകളും ഉപയോഗിക്കുന്ന താരങ്ങളുടെ പ്രകടനം കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. രണ്ട് സൈഡിൽ നിന്നും അവർക്ക് കോർണറുകൾ എടുക്കാൻ സാധിക്കും ” ഇതാണ് ബെല്ലിങ്ഹാം പറഞ്ഞിട്ടുള്ളത്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഡെമ്പലെ ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയിരുന്നു. പക്ഷേ പാരീസിൽ ഒരു മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ ഇതുവരെ ഡെമ്പലെക്ക് സാധിച്ചിട്ടില്ല.ലീഗ് വണ്ണില്‍ ആകെ കളിച്ച 7 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.രണ്ട് അസിസ്റ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *