ആരാധകരുടെ ഭീഷണി ഫലം കണ്ടു,ബോട്ടെങ്ങിനെ വേണ്ടെന്ന് വെച്ച് ബയേൺ!

ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ജെരോം ബോട്ടങ്‌. 2011 മുതൽ 2021 വരെയുള്ള 10 വർഷമാണ് ഇദ്ദേഹം ബയേണിൽ ചിലവഴിച്ചിട്ടുള്ളത്.അക്കാലയളവിൽ 363 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. രണ്ട് ചാമ്പ്യൻസ് ലീഗുകൾ അദ്ദേഹം നേടിയിട്ടുണ്ട്.2014 വേൾഡ് കപ്പ് നേടിയ ജർമ്മനിയുടെ ടീമിലും ഇദ്ദേഹം ഉണ്ടായിരുന്നു.

ഫ്രഞ്ച് ക്ലബ്ബായ ലിയോണിന് വേണ്ടിയായിരുന്നു ഏറ്റവും അവസാനമായി ബോട്ടങ്‌ കളിച്ചിരുന്നത്. നിലവിൽ അദ്ദേഹം ഫ്രീ ഏജന്റാണ്.അദ്ദേഹത്തെ ബയേൺ വീണ്ടും സൈൻ ചെയ്യും എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. കാരണം ക്ലബ്ബിനോടൊപ്പം പരിശീലനം നടത്താൻ ബോട്ടങ്ങിനെ ബയേൺ അനുവദിച്ചിരുന്നു. 35 കാരനായ താരത്തെ ബയേൺ വീണ്ടും ടീമിലേക്ക് എടുക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ ബയേൺ ആരാധകർ ഇതിനെതിരെ പ്രതിഷേധം ഉയർത്തുകയായിരുന്നു.മാത്രമല്ല ഭീഷണിയും മുഴക്കിയിരുന്നു. അതായത് ആ താരത്തെ വീണ്ടും കൊണ്ടുവന്നാൽ അടുത്ത ഫ്രീ ബർഗിനെതിരെയുള്ള മത്സരം ബഹിഷ്കരിക്കുമെന്നായിരുന്നു ആരാധകരുടെ ഭീഷണി.അതിപ്പോൾ ഫലം കണ്ടിട്ടുണ്ട്.

അതായത് ഡൊമസ്റ്റിക് വയലൻസിന്റെ പേരിൽ ഈ താരത്തിനെതിരെ ഒരു കേസ് കോടതിയിൽ നിലനിൽക്കുന്നുണ്ട്. ഇതുകൊണ്ടാണ് താരത്തെ കൊണ്ടുവരേണ്ടതില്ല എന്ന് ബയേൺ ആരാധകർ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ക്ലബ്ബിന്റെ ഡിഫൻഡർമാരായ കിം,ഉപമെക്കാനോ എന്നിവർ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടാണ് ബോട്ടങ്ങിനെ വീണ്ടും സൈൻ ചെയ്യാൻ ക്ലബ്ബ് ആലോചിച്ചിരുന്നത്.എന്നാൽ ബയേൺ ഇപ്പോൾ അതിൽ നിന്നും പൂർണമായും പിൻവാങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *