ഉത്തേജക മരുന്ന് പരിശോധന ഫലം പോസിറ്റീവ്,പോഗ്ബയെ കാത്തിരിക്കുന്നത് മുട്ടൻ പണി!
ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബ നിലവിൽ യുവന്റസിന്റെ താരമാണ്. കഴിഞ്ഞ ഓഗസ്റ്റ് ഇരുപതാം തീയതി ഉഡിനീസിക്കെതിരെയുള്ള മത്സരത്തിനുശേഷം ഈ താരത്തിന്റെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ വളരെയധികം ഉയർന്നിരുന്നു. ഇതോടുകൂടിയാണ് ഈ പരിശോധനകൾക്ക് വിധേയമാക്കിയത്. ഉത്തേജക മരുന്ന് പരിശോധനയിൽ ആദ്യത്തെ ഫലം പോസിറ്റീവ് ആവുകയായിരുന്നു.
തുടർന്ന് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. അതിന്റെ റിസൾട്ട് ഇന്നലെ വന്നിട്ടുണ്ട്.പോസിറ്റീവ് തന്നെയാണ്. അതായത് പോഗ്ബ ഉത്തേജക മരുന്ന് ഉപയോഗിച്ച് എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.യുവന്റസിന്റെ മെഡിക്കൽ സ്റ്റാഫ് നിർദ്ദേശിക്കുന്ന മരുന്നുകൾ അല്ലാതെ വേറെയും മരുന്നുകൾ അദ്ദേഹം ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. നിലവിൽ ഈ ഫ്രഞ്ച് താരം സസ്പെൻഷനിലാണ്.
പുതിയ റിസൾട്ട് പോസിറ്റീവ് ആയതോടുകൂടി ഈ സൂപ്പർതാരത്തെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ നടപടികളാണ്.ഒരുപക്ഷേ വർഷങ്ങളോളം ഫുട്ബോളിൽ നിന്നും അദ്ദേഹത്തിന് വിലക്ക് നേരിടേണ്ടി വരും, അല്ലെങ്കിൽ ചിലപ്പോൾ ആജീവനാന്ത വിലക്ക് തന്നെ നേരിടേണ്ടി വരും. അതേസമയം യുവന്റസും ഈ താരത്തിനെതിരെ നടപടി എടുത്തേക്കും.
🚨 BREAKING: Paul Pogba has tested doping positive also to backup sample today.
— Fabrizio Romano (@FabrizioRomano) October 6, 2023
🇫🇷 Juventus will now decide how to proceed with his contract as Pogba faces risk of long-term ban. pic.twitter.com/SzLedWaTey
2025 വരെയാണ് ഈ ഫ്രഞ്ച് താരത്തിന് ക്ലബ്ബ്മായി കോൺട്രാക്ട് ഉള്ളത്. ഈ കരാർ റദ്ദാക്കാൻ വരെ യുവന്റസിന് ഇപ്പോൾ സാധിക്കുമെന്നുള്ളതാണ്. 2022 ൽ ഫ്രീ ഏജന്റായി കൊണ്ടായിരുന്നു അദ്ദേഹം യുവന്റസിൽ തിരിച്ചെത്തിയിരുന്നത്. പക്ഷേ പരിക്കു മൂലം ഒരുപാട് കാലം പുറത്തിരിക്കുകയായിരുന്നു.കേവലം 12 മത്സരങ്ങൾ മാത്രമാണ് അദ്ദേഹം ക്ലബ്ബിനുവേണ്ടി തിരിച്ചുവരവിൽ കളിച്ചിട്ടുള്ളത്.
7 മില്യൺ യൂറോയാണ് സാലറിയായി കൊണ്ട് അദ്ദേഹം ക്ലബ്ബിൽ നിന്നും ഇപ്പോൾ കൈപ്പറ്റുന്നത്. ഏതായാലും അധികം വൈകാതെ തന്നെ ഇദ്ദേഹത്തിനെതിരെയുള്ള നടപടികൾ എന്തൊക്കെയാണ് എന്ന് വ്യക്തമാകും.