തന്റെ ബാഴ്സ തടയാൻ ബുദ്ധിമുട്ടിയ മൂന്നു താരങ്ങളെ വെളിപ്പെടുത്തി സാവി!
2021 ലായിരുന്നു എഫ്സി ബാഴ്സലോണയുടെ പരിശീലകനായി കൊണ്ട് അവരുടെ ഇതിഹാസതാരമായ സാവി ചുമതലയേറ്റത്. കഴിഞ്ഞ സീസണിൽ ബാഴ്സക്ക് ലാലിഗയും സൂപ്പർ കോപ്പയും നേടിക്കൊടുക്കാൻ ഈ പരിശീലകൻ കഴിഞ്ഞിരുന്നു. പക്ഷേ യൂറോപ്പ്യൻ കോമ്പറ്റീഷനുകളിൽ നിലവാരത്തിലേക്ക് ഉയരാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണ അതിന് വിരാമം കുറിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്.
കഴിഞ്ഞ ദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോക്ക് സാവി ഒരു അഭിമുഖം നൽകിയിരുന്നു. തന്റെ കീഴിലുള്ള ബാഴ്സ തടയാൻ ബുദ്ധിമുട്ടിയ താരം ആരാണ് എന്ന ഒരു ചോദ്യം അദ്ദേഹത്തോട് ചോദിച്ചിരുന്നു. മൂന്ന് താരങ്ങളുടെ പേരാണ് സാവി പറഞ്ഞിട്ടുള്ളത്.ബാഴ്സ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മാർക്കസ് റാഷ്ഫോർഡ്,കരിം ബെൻസിമ,വിനീഷ്യസ് ജൂനിയർ.ഈ താരങ്ങളെയാണ് ഞങ്ങൾക്ക് തടയാൻ ബുദ്ധിമുട്ടുള്ളതായി തോന്നിയത്. ഇതിൽ തന്നെ റാഷ്ഫോർഡ് ഞങ്ങൾക്ക് ഒരു പണി തന്നിട്ടുണ്ട് ” ഇതാണ് ബാഴ്സയുടെ കോച്ച് പറഞ്ഞത്.
Xavi names Marcus Rashford as one of the toughest opponent his Barcelona side have faced https://t.co/tDdvqeX0Mk
— talkSPORT (@talkSPORT) October 2, 2023
മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിൽ യൂറോപ്പ ലീഗിന്റെ നോക്കോട്ട് സ്റ്റേജിൽ ഏറ്റുമുട്ടിയിരുന്നു.അന്ന് ക്യാമ്പ് നൗവിൽ വെച്ച് ബാഴ്സക്കെതിരെ ഗോളടിക്കാൻ റാഷ്ഫോഡിന് സാധിച്ചിരുന്നു. യുണൈറ്റഡ്നോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു ബാഴ്സ യൂറോപ ലീഗിൽ നിന്നും പുറത്തായിരുന്നത്.
അതേസമയം കഴിഞ്ഞ സീസണിൽ ബാഴ്സക്കെതിരെ 5 ഗോളുകൾ നേടിയ താരമാണ് ബെൻസിമ. അതിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു.വിനീഷ്യസ് കഴിഞ്ഞ സീസണിൽ ബാഴ്സക്കെതിരെ ഒരു ഗോളായിരുന്നു നേടിയിരുന്നത്.