മൊട്ടകളായ പരിശീലകരെല്ലാം പ്രശ്നക്കാരാണ് : ടെൻ ഹാഗിനെതിരെ അധിക്ഷേപവുമായി വിദാൽ!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് ഈ സീസണിലും കാര്യങ്ങൾ ഒട്ടും എളുപ്പമല്ല.മോശം തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത്തവണ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിൽ ഒരുപാട് വിവാദങ്ങൾ അരങ്ങേറിയിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇദ്ദേഹം ബെഞ്ചിലിരുത്തിയത് വലിയ വിവാദമായി.ഇതേ തുടർന്ന് റൊണാൾഡോ ക്ലബ്ബ് വിടുകയും ചെയ്യേണ്ടി വന്നിരുന്നു.

നിലവിൽ ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പരാനൻസിന്റെ താരമാണ് ആർതുറോ വിദാൽ. അദ്ദേഹം റൊണാൾഡോയുടെ കാര്യത്തിൽ ടെൻ ഹാഗിനെ വിമർശിച്ചിട്ടുണ്ട് എന്നുള്ളത് മാത്രമല്ല അധിക്ഷേപകരമായ രൂപത്തിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.മൊട്ടകളായ പരിശീലകരെല്ലാം പ്രശ്നക്കാരാണ് എന്നുള്ള ഒരു അധിക്ഷേപമാണ് വിദാൽ നടത്തിയിട്ടുള്ളത്.ഈ ചിലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പരിശീലകൻ വന്നത് തന്നെ മോശമായി കൊണ്ടാണ്. എങ്ങനെയാണ് നിങ്ങൾക്ക് റൊണാൾഡോയെ പുറത്തിരുത്താൻ സാധിക്കുക? അതിന് മുൻപത്തെ സീസണിൽ ടോപ്പ് സ്കോററായ താരമാണ് റൊണാൾഡോ. എന്നിട്ടും അദ്ദേഹത്തെ ടെൻ ഹാഗ് പുറത്തിരുത്തി. ഈ മൊട്ടകളായ പരിശീലകർ എല്ലാം പ്രശ്നക്കാരാണ് ” ഇതാണ് വിദാൽ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോക്ക് വേണ്ടിയായിരുന്നു വിദാൽ കളിച്ചിരുന്നത്. അവിടുത്തെ അർജന്റൈൻ പരിശീലകനായ സാംപോളിയുമായി പ്രശ്നങ്ങൾ ഉണ്ടായതിനാലാണ് വിദാൽ ക്ലബ്ബ് വിട്ടത്. അദ്ദേഹത്തെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് മൊട്ടകളായ പരിശീലകർ എന്ന പരാമർശം വിദാൽ നടത്തിയിട്ടുള്ളത്. പക്ഷേ ഇതൊരു ബോഡി ഷേമിങ്ങ് ആയതിനാൽ വിദാലിന്റെ ഈ വിമർശനം ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *