ജോവോമാരുടെ ഭാവിയെന്ത്? സാവി പറയുന്നു!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിലായിരുന്നു എഫ്സി ബാഴ്സലോണ രണ്ട് പോർച്ചുഗീസ് സൂപ്പർ താരങ്ങളെ സ്വന്തമാക്കിയത്.ജോവോ ഫെലിക്സ്,ജോവോ കാൻസെലോ എന്നിവരെയായിരുന്നു ബാഴ്സ ടീമിലേക്ക് എത്തിച്ചത്.രണ്ട് പേരും ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ക്ലബ്ബിലേക്ക് എത്തിയിരിക്കുന്നത്. മികച്ച പ്രകടനമാണ് ഇപ്പോൾ രണ്ടു താരങ്ങളും പുറത്തെടുക്കുന്നത്.

അതുകൊണ്ടുതന്നെ ഇവരെ സ്ഥിരമായി നിലനിർത്തണമെന്ന് അഭിപ്രായം ആരാധകർക്കിടയിൽ നിന്ന് തന്നെ ഉയർന്നു വന്നിട്ടുണ്ട്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ബാഴ്സയുടെ പരിശീലകനായ സാവിയോട് ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു.ജോവോമാരുടെ ഭാവി എന്താണ് എന്നായിരുന്നു സാവിയോട് ചോദിച്ചിരുന്നത്. അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്.

” ആ രണ്ടു താരങ്ങളുടെയും ഭാവി എന്താണ് എന്നത് ഇപ്പോൾതന്നെ പറയാൻ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. ഒരുപാട് ട്വിസ്റ്റുകളും ടേണുകളും ഉണ്ടാവാം.ഫെലിക്സിന്റെ കാര്യത്തിലും കാൻസെലോയുടെ കാര്യത്തിലും ഞങ്ങൾ ഹാപ്പിയാണ്.രണ്ടുപേരും വളരെയധികം ഹാപ്പിയാണ്. അവർ എൻജോയ് ചെയ്യുന്നുമുണ്ട്. ഇതുപോലെതന്നെ മുന്നോട്ടുപോകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ഈ രണ്ടു പേരെ സ്വന്തമാക്കണമെങ്കിലും വലിയ തുക ബാഴ്സലോണ ചിലവഴിക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും അഞ്ചു ഗോളുകൾ വീതമാണ് ബാഴ്സ നേടിയിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ സെൽറ്റ വിഗോയാണ് ബാഴ്സയുടെ എതിരാളികൾ

Leave a Reply

Your email address will not be published. Required fields are marked *