കായികലോകത്ത് ഇതാദ്യം,500 മില്യൺ തികച്ച് റയൽ മാഡ്രിഡ്.

ക്ലബ്ബ് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബ് ഏതാണ് എന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരുടെയും ഉത്തരം റയൽ മാഡ്രിഡ് എന്നായിരിക്കും. യൂറോപ്പ്യൻ ഫുട്ബോളിൽ അത്രയേറെ അപ്രമാദിത്യം അവകാശപ്പെടാൻ റയൽ മാഡ്രിഡിന് സാധിക്കും. ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ളത് റയൽ മാഡ്രിഡാണ്. രണ്ടാം സ്ഥാനത്തുള്ളവർ പോലും റയലിനേക്കാൾ എത്രയോ പിറകിലാണ്.

കളിക്കളത്തിന് അകത്ത് മാത്രമല്ല, പുറത്തും ഒരുപാട് റെക്കോർഡുകൾ സൃഷ്ടിക്കാൻ റയലിന് കഴിയാറുണ്ട്. അത്തരത്തിലുള്ള ഒരു റെക്കോർഡ് റയൽ മാഡ്രിഡ് സ്വന്തമാക്കി കഴിഞ്ഞു. കായികലോകത്ത് 500 മില്യൺ ഫോളോവേഴ്സ് സാമൂഹിക മാധ്യമങ്ങളിൽ പൂർത്തിയാക്കുന്ന ആദ്യത്തെ ഓർഗനൈസേഷൻ എന്ന റെക്കോർഡാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. റയൽ തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,ട്വിറ്റർ തുടങ്ങിയ എല്ലാ സാമൂഹിക മാധ്യമങ്ങളിലെയും ഫോളോവേഴ്സിന്റെ ആകെ തുകയാണ് 500 മില്യൺ ഫോളോവേഴ്സ്. മാത്രമല്ല റയൽ മാഡ്രിഡിന്റെ എല്ലാ ടീമുകളുടെയും ഫോളോവേഴ്സിനെ ഇതിൽ പരിഗണിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ 119 മില്യൺ ഫോളോവേഴ്സാണ് റയലിന്റെ മെൻസ് ഫുട്ബോൾ ടീമിനുള്ളത്. ഇൻസ്റ്റഗ്രാമിൽ 147 മില്യണും ട്വിറ്ററിൽ 48 മില്യണും വരുന്നു.

ഏതായാലും ഈയൊരു നേട്ടം റയൽ കൂടി സ്വന്തമാക്കി കഴിഞ്ഞു. ലീഗിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച റയൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് ഉള്ളത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിലും റയൽ വിജയിച്ചിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡാണ് റയലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *