വിറ്റോർ റോക്ക് Vs എൻഡ്രിക്ക്,ആരാണ് ഈ വർഷം കൂടുതൽ മിന്നുന്നത്?

ബ്രസീലിന്റെ രണ്ട് യുവ പ്രതിഭകളാണ് വിറ്റോർ റോക്കും എൻഡ്രിക്കും. ഈ രണ്ട് സൂപ്പർ താരങ്ങളെയും സ്പാനിഷ് ചിരവൈരികളായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും സ്വന്തമാക്കിയിട്ടുണ്ട്.വിറ്റോർ റോക്ക് ബാഴ്സയുടെ താരമാണെങ്കിൽ എൻഡ്രിക്ക് റയൽ മാഡ്രിഡിന്റെ താരമാണ്. എന്നാൽ ഇവർ രണ്ടുപേരും ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടില്ല.

ബ്രസീലിൽ തന്നെയാണ് രണ്ട് താരങ്ങളും ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. 17 വയസ്സുകാരനായ എൻഡ്രിക്ക് പാൽമിറാസിന്റെ താരമാണ്.അതേസമയം വിറ്റോർ റോക്ക് അത്ലറ്റിക്കോ പരാനൻസിന്റെ താരമാണ്. ഈ സീസണിൽ മിന്നും പ്രകടനം നടത്തുന്നത് വിറ്റോർ റോക്ക് തന്നെയാണ്.എൻഡ്രിക്കിനെ സംബന്ധിച്ചിടത്തോളം ഈ സീസൺ ഒരല്പം ബുദ്ധിമുട്ടുള്ളതാണ്.

ഏതായാലും രണ്ട് താരങ്ങളുടെയും കണക്കുകൾ തമ്മിൽ ഒന്ന് താരതമ്യം ചെയ്തു നോക്കാം.2023ൽ ആകെ 20 ഗോളുകളും 8 അസിസ്റ്റുകളും നേടാൻ വിറ്റോർ റോക്കിന് സാധിച്ചിട്ടുണ്ട്. ബ്രസീലിയൻ ലീഗിൽ മാത്രമായി 11 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഭാവിയിൽ ബ്രസീലിന്റെ നമ്പർ നയൻ സ്ട്രൈക്കർ പൊസിഷനിൽ വിറ്റോർ റോക്ക് തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്രസീലിന്റെ നാഷണൽ ടീമിന് വേണ്ടി അരങ്ങേറ്റം നടത്താൻ റോക്കിന് സാധിച്ചിട്ടുണ്ട്. അടുത്തവർഷം മുതലാണ് ഇദ്ദേഹം ബാഴ്സക്ക് വേണ്ടി കളിച്ചു തുടങ്ങുക.

അതേസമയം എൻട്രിക്ക് ഈ വർഷം 7 ഗോളുകളും ഒരു അസിസ്റ്റും മാത്രമാണ് നേടിയിട്ടുള്ളത്. ബ്രസീലിയൻ ലീഗിൽ നാല് ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അമിതമായ സമ്മർദ്ദവും ഓവർ ഹൈപ്പുമൊക്കെ അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു എന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വാദം. പക്ഷേ ഈ വർഷം വളരെ കുറഞ്ഞ മിനിറ്റുകൾ മാത്രമാണ് അദ്ദേഹം കളിച്ചത് എന്നത് മറക്കാൻ പാടില്ല. പക്ഷേ ഇതിലും മികച്ച പ്രകടനം എൻഡ്രിക്കിന്റെ ഭാഗത്ത് നിന്ന് അധികം വൈകാതെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *