പെലെയെ മറികടന്ന് നെയ്മർ, ബ്രസീലിന് ഉജ്ജ്വലവിജയം!
ഇന്ന് വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ ബ്രസീലിനെ വിജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ ബൊളീവിയയെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ നെയ്മർ ജൂനിയറും റോഡ്രിഗോയുമാണ് ബ്രസീലിന് വേണ്ടി തിളങ്ങിയത്.
നെയ്മറും റോഡ്രിഗോയും രണ്ട് ഗോളുകളും ഓരോ അസിസ്റ്റുകളും നേടുകയായിരുന്നു. മറ്റൊരു സൂപ്പർ താരമായ റാഫീഞ്ഞ ഒരു ഗോളും ഒരു അസിസ്റ്റും നേടി.മത്സരത്തിന്റെ ആദ്യത്തിൽ തന്നെ നെയ്മർ ഒരു പെനാൽറ്റി പാഴാക്കിയിരുന്നു.പക്ഷേ പിന്നീട് രണ്ട് തകർപ്പൻ ഗോളുകൾ നെയ്മർ നേടുകയായിരുന്നു.വിജയത്തോടെ മൂന്ന് പോയിന്റുകൾ നേടാൻ ബ്രസീലിന് കഴിഞ്ഞു.
Neymar: 2 goals, 1 assist
— B/R Football (@brfootball) September 9, 2023
Rodrygo: 2 goals, 1 assist
Raphinha: 1 goal, 1 assist
Brazil put on a show and defeat Bolivia 5-1 to kick off 2026 World Cup qualifying pic.twitter.com/4CuIW9ZMd5
ഇന്നത്തെ ഇരട്ട ഗോൾ നേട്ടത്തോടുകൂടി നെയ്മർ ഒരു റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.ബ്രസീലിയൻ ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന് റെക്കോർഡ് ഇനി നെയ്മർക്ക് സ്വന്തമാണ്.79 ഗോളുകൾ നെയ്മർ പൂർത്തിയാക്കി കഴിഞ്ഞു.77 ഗോളുകൾ നേടിയിട്ടുള്ള ബ്രസീലിയൻ ഇതിഹാസം പെലെയെയാണ് നെയ്മർ ജൂനിയർ മറി കടന്നിട്ടുള്ളത്.