അടുത്ത മെസ്സി എന്നറിയപ്പെട്ട താരം,ഫാറ്റി ഇനി കളിക്കുക ബ്രൈറ്റണിൽ.

എഫ്സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളർന്നുവന്ന താരമാണ് അൻസു ഫാറ്റി.വളരെ ചെറിയ പ്രായത്തിൽ തന്നെ നിരവധി റെക്കോർഡുകൾ തകർത്തറിയാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. വളരെ മികവോടുകൂടിയായിരുന്നു അദ്ദേഹം വേണ്ടി കളിച്ചിരുന്നത്. കരിയറിന്റെ തുടക്കത്തിൽ മെസ്സിക്ക് ഉണ്ടായിരുന്ന കണക്കുകളെക്കാൾ മികച്ച കണക്കുകൾ ഫാറ്റിക്ക് ഉണ്ടായിരുന്നു.

ഇതോടുകൂടിയാണ് ഫാറ്റിക്ക് അടുത്ത മെസ്സി എന്ന വിശേഷണം ലഭിച്ചത്. ഭാവി വാഗ്ദാനമായി കൊണ്ട് താരത്തെ എല്ലാവരും വാഴ്ത്തി. മെസ്സിയെ പോലെ ഒരു കരിയർ ഫാറ്റിക്ക് ബാഴ്സയിൽ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. മെസ്സി ബാഴ്സ വിട്ട ശേഷം ഒഴിവ് വന്ന പത്താം നമ്പർ ഫാറ്റിക്ക് ലഭിക്കുകയും ചെയ്തു. മെസ്സിയുടെ പിൻഗാമി എന്ന നിലയിൽ തന്നെയാണ് അറിയപ്പെട്ടു പോകുന്നത്.

പക്ഷേ പരിക്കുകൾ അദ്ദേഹത്തിന്റെ കരിയറിന് വലിയ വെല്ലുവിളി സൃഷ്ടിച്ചു. നിരന്തരം അദ്ദേഹം സർജറികൾക്ക് വിധേയനായി. പരിക്കുകളിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് എത്തിയെങ്കിലും പഴയ മികവ് പുലർത്താൻ കഴിഞ്ഞില്ല. പരിശീലകനായ സാവി വേണ്ടത്ര അവസരങ്ങൾ നൽകിയതുമില്ല. മാത്രമല്ല യമാലിനെ പോലെയുള്ള യുവ പ്രതിഭകളുടെ ഉദയം അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടുതൽ ദുഷ്കരമാക്കി. ഇതോടെ അടുത്ത മെസ്സി എന്നറിയപ്പെട്ട ഫാറ്റിക്ക് ബാഴ്സയോട് വിട പറയേണ്ടി വരികയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണിലേക്കാണ് ഇപ്പോൾ ഫാറ്റി പോയിട്ടുള്ളത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം അവിടെ കളിക്കുക.ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ഫാറ്റിക്ക് ഇത്ര വേഗത്തിൽ ബാഴ്സ വിടേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. എന്നിരുന്നാലും അദ്ദേഹം പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തി ബാഴ്സയിലേക്ക് തന്നെ പൂർവാധികം ശക്തിയോടെ തിരിച്ചുവരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *