Shitty team : ബാഴ്സയെ പരിഹസിച്ച് പിഎസ്ജി താരങ്ങൾ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജി ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെയെ സ്വന്തമാക്കിയത്. താരത്തിന് 50 മില്യൺ യുറോയാണ് പിഎസ്ജി ബാഴ്സക്ക് നൽകിയിരുന്നത്.താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ ബാഴ്സലോണ നടത്തിയിരുന്നു. എന്നാൽ ക്ലബ്ബ് വിടാനുള്ള തീരുമാനം ഡെമ്പലെ എടുക്കുകയായിരുന്നു.
പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട്മെർക്കാറ്റോ ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് പിഎസ്ജി താരങ്ങൾ ബാഴ്സലോണയെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് പുറത്തേക്ക് വന്നിട്ടുള്ളത്.Shitty Team എന്നാണ് പിഎസ്ജി താരമായ ലൂക്കാസ് ഹെര്‍ണാണ്ടസ് ബാഴ്സയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. പിഎസ്ജിയുടെ ട്രെയിനിങ്ങിനിടയാണ് ഈ സംഭവം നടന്നിട്ടുള്ളത്.
Kylian Mbappé to Ousmane Dembélé during PSG training: "You're coming from Barça, why aren't you singing?"
— Barça Universal (@BarcaUniversal) August 27, 2023
Lucas Hernandez then replies: "How can that shit team teach you how to sing?" pic.twitter.com/4EsRIqU6FP
കിലിയൻ എംബപ്പേ ഡെമ്പലെയോട് ചോദിക്കുന്നത് ഇങ്ങനെയാണ്.നീ ബാഴ്സലോണയിൽ നിന്നല്ലേ വരുന്നത്.. എന്തുകൊണ്ടാണ് നീ പാടാത്തത്? എന്നാൽ ഡെമ്പലെയുടെ മറുപടി വരുന്നതിനു മുന്നേ അതിനോട് പ്രതികരിച്ചത് ലുകാസ് ഹെർണാണ്ടസാണ്. ബാഴ്സലോണയെ പോലെയുള്ള ഒരു Shitty ടീമിന് എങ്ങനെയാണ് നിങ്ങൾക്ക് പാട്ട് പഠിപ്പിച്ചു നൽകാൻ സാധിക്കുക? ഇതായിരുന്നു ഹെർണാണ്ടസിന്റെ പ്രതികരണം.മറ്റുള്ള താരങ്ങൾ ഇത് കേട്ട് ചിരിക്കുന്നുമുണ്ട്.
ഏതായാലും ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇത് ചർച്ചയാവുന്നുണ്ട്.പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാൻ ഡെമ്പലെക്ക് സാധിച്ചിട്ടുണ്ട്. ആറ് വർഷം ബാഴ്സയിൽ ചിലവഴിച്ചതിനുശേഷമായിരുന്നു ഡെമ്പലെ പിഎസ്ജിയിൽ എത്തിയിരുന്നത്. അടുത്ത മത്സരത്തിൽ ലിയോണാണ് പിഎസ്ജിയുടെ എതിരാളികൾ.