Kiss Gate,ലൂയിസ് റുബിയാലസിനെതിരെ രംഗത്തുവന്ന് ഡിഹിയയും ഐക്കർ കസിയ്യസും!

വിമൻസ് വേൾഡ് കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ സ്പെയിനിന് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിൻ വിജയിച്ചത്. ഈ കിരീടനേട്ടത്തിന് ശേഷം സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായ ലൂയിസ് റുബിയാലസിന്റെ പ്രവർത്തി വലിയ രൂപത്തിൽ വിവാദമായിരുന്നു. അതായത് അനുമതിയില്ലാതെ അദ്ദേഹം സ്പാനിഷ് താരമായ ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു.

തന്റെ അനുമതി ഇല്ലാതെയാണ് ചുംബിച്ചത് എന്നുള്ള കാര്യം ജെന്നി ലോകത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ലൂയിസ് റുബിയാലസ് രാജിവെക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അദ്ദേഹം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ രാജിവെക്കാൻ തയ്യാറായില്ല. മറിച്ച് താൻ അനുമതിയോടുകൂടിയാണ് ചുംബിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം രാജിവെക്കാൻ വിസമ്മതിച്ചതോടെ കാര്യങ്ങൾ കൂടുതൽ വിവാദമായിട്ടുണ്ട്.

ലോക ഫുട്ബോളിൽ ഇദ്ദേഹത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുകയാണ്. സ്പാനിഷ് ഗോൾകീപ്പറായ ഡേവിഡ് ഡിഹിയ ഇദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.എന്റെ കാതുകളിൽ നിന്ന് രക്തം വരുന്നു എന്നാണ് ഇദ്ദേഹം കുറിച്ചിട്ടുള്ളത്. അതായത് റുബിയാലസ് രാജിവെക്കാത്തതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ഇദ്ദേഹം.

സ്പയിനിന്റെ ഐതിഹാസിക ഗോൾ കീപ്പറായ ഐക്കർ കസിയ്യസും ഈ പ്രസിഡണ്ടിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഏറ്റവും മനോഹരമായ ദിവസങ്ങളാണ് റുബിയാലസ് നശിപ്പിച്ചത് എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്. മുൻ ബാഴ്സ താരമായിരുന്ന ഹെക്ടർ ബെല്ലറിനും ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.നാർസിസ്റ്റ് എന്നാണ് ബെല്ലറിൻ ആരോപിച്ചത്. കൂടാതെ ബാഴ്സയുടെ വനിതാ താരവും ബാലൺഡി’ഓർ ജേതാവുമായ അലക്സിയ പുടെയ്യാസും ഇദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

സ്പെയിനിൽ കിസ് ഗേറ്റ് എന്നാണ് ഈ വിവാദം അറിയപ്പെടുന്നത്. വ്യാപക വിമർശനങ്ങൾ വരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ ഉടൻ തന്നെ തൽസ്ഥാനത്തുനിന്നും പുറത്താക്കാനുള്ള സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *