2023ൽ അസാധ്യം,നെയ്മർക്ക് മെസ്സിയുടെ വഴിയിൽ സഞ്ചരിക്കാനാവില്ല!

സൂപ്പർ താരം നെയ്മർ ജൂനിയർ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ പിഎസ്ജി വിടാൻ തീരുമാനിച്ചു കഴിഞ്ഞു. അദ്ദേഹത്തെ കൈവിടാൻ തന്നെയാണ് ഇപ്പോൾ പിഎസ്ജിയുടെ തീരുമാനം.നെയ്മർ ജൂനിയർ തന്റെ മുന്നിലുള്ള ഓപ്ഷനുകൾ ഇപ്പോൾ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. പ്രധാനമായും രണ്ട് ഓഫറുകളാണ് നെയ്മർക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.

സൗദി വമ്പൻമാരായ അൽ ഹിലാൽ നെയ്മർക്ക് ഓഫർ നൽകിയിട്ടുണ്ട്. കൂടാതെ MLS ൽ നിന്നും നെയ്മർക്ക് പ്രൊപ്പോസൽ വന്നിട്ടുണ്ട്. അതേസമയം ബാഴ്സയിലേക്ക് തിരിച്ചെത്താൻ നെയ്മർ ആഗ്രഹിക്കുന്നുമുണ്ട്. അതേസമയം 2023ൽ അഥവാ ഈ വർഷം നെയ്മർക്ക് MLS ൽ കളിക്കാൻ സാധിക്കില്ല. നിയമം അതിനെ അനുവദിക്കുന്നില്ല. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത് MLS ലെ നിയമപ്രകാരം മറ്റുള്ള ക്ലബ്ബുകളിൽ ഉള്ള താരങ്ങളെ സ്വന്തമാക്കാനുള്ള കാലാവധി ഓഗസ്റ്റ് രണ്ടാം തീയതി വരെയായിരുന്നു. ആ കാലാവധി ഇപ്പോൾ പൂർത്തിയായി കഴിഞ്ഞു. നിലവിൽ മറ്റു ക്ലബ്ബുകളുടെ താരങ്ങളെ വില കൊടുത്തു വാങ്ങി കളിപ്പിക്കാൻ MLS ക്ലബ്ബുകൾക്ക് കഴിയില്ല. മറിച്ച് ഫ്രീ ഏജന്റായ താരങ്ങളെ മാത്രമേ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. നെയ്മർ ജൂനിയർ PSG താരമായതിനാൽ അദ്ദേഹത്തെ സ്വന്തമാക്കി ഈ വർഷം MLS ൽ കളിപ്പിക്കാൻ സാധിക്കില്ല.

മറ്റൊരു ഓപ്ഷൻ ഉള്ളത് നെയ്മറെ സ്വന്തമാക്കി ലോണിൽ പിഎസ്ജിയിൽ തന്നെ കളിക്കാൻ അനുവദിക്കുക എന്നുള്ളതാണ്. എന്നിട്ട് 2024ൽ അദ്ദേഹത്തെ MLS ൽ കളിപ്പിക്കാം. ഏതായാലും ഈ വർഷം ഇനി അമേരിക്കൻ ക്ലബ്ബിൽ കളിക്കാൻ നെയ്മർക്ക് കഴിയില്ല.അത് അസാധ്യമാണ്. തന്റെ ഭാവിയുടെ കാര്യത്തിൽ ഏത് രൂപത്തിലുള്ള തീരുമാനമാണ് നെയ്മർ എടുക്കുക എന്നത് കാത്തിരുന്നു കാണാം.ഫ്രീ ഏജന്റായ മെസ്സിയെ MLS ഇത്തവണ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *