നെയ്മറുടെ വില നിശ്ചയിച്ച് പിഎസ്ജി!

സൂപ്പർ താരം നെയ്മർ ജൂനിയറുടെ ട്രാൻസ്ഫർ റൂമറുകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം. അദ്ദേഹത്തിന് പിഎസ്ജി വിടാൻ താല്പര്യമുണ്ടെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ എഫ്സി ബാഴ്സലോണ, ചെൽസി എന്നിവരെയൊക്കെ ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ പുറത്തേക്ക് വന്നിട്ടുമുണ്ട്. പതിവുപോലെ ഇത്തവണയും ഒന്നുമാകാതെ ഈ റൂമറുകൾ കെട്ടടങ്ങിയെക്കും എന്നും ആരാധകർ പ്രതീക്ഷിക്കുന്ന ഒന്നാണ്.

പ്രമുഖ മാധ്യമമായ സ്‌കൈ സ്പോർട്സ് നെയ്മറുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് പിഎസ്ജി നെയ്മർക്ക് വില നിശ്ചയിച്ചു എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. 50 മില്യൺ പൗണ്ടിനും 80 മില്യൺ പൗണ്ടിനും ഇടയിലുള്ള തുകയുടെ ഓഫറുകൾ മാത്രമാണ് പിഎസ്ജി പരിഗണിക്കുക. 50 മില്യൺ പൗണ്ടിന് താഴെയുള്ള ഓഫറുകൾ പിഎസ്ജി പരിഗണിക്കുകയില്ല.

ഇത് ഏറ്റവും കുറഞ്ഞ വിലയാണ്. വലിയ ഒരു തുക തന്നെ പിഎസ്ജി നെയ്മർക്ക് വേണ്ടി ആവശ്യപ്പെടും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. എന്തെന്നാൽ ലോക റെക്കോർഡ് തുകക്കായിരുന്നു നെയ്മർ ജൂനിയറെ പിഎസ്ജി സ്വന്തമാക്കിയിരുന്നത്. 222 മില്യൺ യൂറോയായിരുന്നു നെയ്മർക്ക് വേണ്ടി പിഎസ്ജി ചിലവഴിച്ചിരുന്നത്. അതുകൊണ്ടുതന്നെ മോശമല്ലാത്ത ഒരു തുക ക്ലബ്ബ് ആവശ്യപ്പെട്ടേക്കും.

ഒരു പുതിയ ടീമിനെ വാർത്തെടുക്കാനാണ് ഇപ്പോൾ പിഎസ്ജി ഉദ്ദേശിക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സി ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടിരുന്നു. മറ്റൊരു സൂപ്പർതാരമായ കിലിയൻ എംബപ്പേയോട് ക്ലബ്ബ് വിടാൻ പിഎസ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെയാണ് നെയ്മറെയും ഒഴിവാക്കാൻ പിഎസ്ജി തയ്യാറായിരിക്കുന്നത്. പക്ഷേ നെയ്മറുടെ ട്രാൻസ്ഫർ ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതായിരിക്കും.അദ്ദേഹത്തെ താങ്ങാൻ കഴിയുന്ന അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *