എന്തുകൊണ്ട് ഡെമ്പലെ ബാഴ്സ വിട്ടു? നാലു കാരണങ്ങൾ!

ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെ എഫ്സി ബാഴ്സലോണയോട് വിട പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇനിമുതൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വേണ്ടിയാണ് കളിക്കുക. അഞ്ചുവർഷത്തെ ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പുവക്കുന്നത്. 50 മില്യൺ യൂറോയാണ് പിഎസ്ജിയിൽ നിന്നും എഫ്സി ബാഴ്സലോണക്ക് ലഭിക്കുക.

കഴിഞ്ഞ സീസണിൽ സാവിക്ക് കീഴിൽ മോശമല്ലാത്ത രൂപത്തിൽ ഈ താരം കളിച്ചിരുന്നു. ക്ലബ്ബിനകത്ത് അദ്ദേഹം ഹാപ്പിയാണെന്നും കരാർ പുതുക്കാനുള്ള നീക്കങ്ങൾ തുടങ്ങി എന്നുമായിരുന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. അതിനിടെ അപ്രതീക്ഷിതമായി കൊണ്ടാണ് ഡെമ്പലെയെ ബാഴ്സക്ക് നഷ്ടമാവുന്നത്. ഇതിനെ പ്രധാനമായും നാല് കാരണങ്ങളാണ് ഉള്ളത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒന്നാമത്തെ കാരണം കഴിഞ്ഞ വർഷത്തെ കോൺട്രാക്ട് സാഗ തന്നെയായിരുന്നു.താരത്തിന്റെ പ്രതിനിധികളെ ബാഴ്സ വലിയ രൂപത്തിൽ ബുദ്ധിമുട്ടിച്ചു എന്നാണ് റിപ്പോർട്ടുകൾ.നിബന്ധനകൾ അംഗീകരിക്കാൻ ബാഴ്സ അവരെ നിർബന്ധിതരാക്കുകയായിരുന്നു. രണ്ടാമത്തെ കാരണം റാഫീഞ്ഞയുടെ ഏജന്റായിരുന്ന ഡെക്കോയുടെ ക്ലബ്ബിലേക്കുള്ള വരവാണ്. ഇത് ഡെമ്പലെയുടെ ക്യാമ്പിനെ വളരെയധികം അതൃപ്‌തരാക്കിയിരുന്നു.അദ്ദേഹവുമായി ചർച്ചകൾ നടത്താൻ ഇവർ വിസമ്മതിച്ചിരുന്നു.

മൂന്നാമത്തെ കാരണം എംബപ്പേയെ സ്വന്തമാക്കാൻ വേണ്ടി ഡെമ്പലെയെ ബാഴ്സ പിഎസ്ജിക്ക് ഓഫർ ചെയ്തു എന്നുള്ളതാണ്. താരത്തിന്റെ ക്യാമ്പിന്റെ അറിവില്ലാതെയാണ് ബാഴ്സ ഈ പ്രവർത്തി ചെയ്തത്.ഇത് താരത്തെ നിരാശനാക്കുകയായിരുന്നു. മറ്റൊരു കാരണം ക്ലബ്ബിനകത്തെ പലരും താരത്തെ വിശ്വസിക്കുന്നില്ല എന്നുള്ളതാണ്. അത് ഒരു തടസ്സമായി കൊണ്ട് ഡെമ്പലെക്ക് അനുഭവപ്പെട്ടു. പ്രധാനമായും ഈ നാല് കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം ബാഴ്സ വിടാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ബാഴ്സക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *