സൗദിയുടെ പണക്കൊഴുപ്പ് പ്രശ്നമാകുമോ? ടെൻ ഹാഗ് പറയുന്നു!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളാണ് യൂറോപ്പ് വിട്ടുകൊണ്ട് സൗദി അറേബ്യയിലേക്ക് പോയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിന് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ കരിം ബെൻസിമ എത്തി.ഇപ്പോൾ യുവതാരങ്ങൾ ഉൾപ്പെടെയുള്ളവർ സൗദിയിലേക്ക് ചേക്കേറുകയാണ്. വലിയ രൂപത്തിലുള്ള സാലറി ലഭിക്കുന്നു എന്നത് തന്നെയാണ് ഈ താരങ്ങളെ ആകർഷരാക്കുന്നത്.

ഇത് യൂറോപ്പ്യൻ ഫുട്ബോളിലെ ചിലരെയെങ്കിലും ആശങ്കപ്പെടുത്തുന്നുണ്ട്.സൗദിയിലേക്ക് പോകുന്ന ഈ ട്രെൻഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിന് വെല്ലുവിളിയാകുമോ എന്ന ചോദ്യം ടെൻ ഹാഗിനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ പ്രീമിയർ ലീഗ് ആശങ്കപ്പെടേണ്ട യാതൊരുവിധ കാര്യമില്ലെന്നും ലോകത്തെ എല്ലാ മികച്ച താരങ്ങളും വരാൻ ആഗ്രഹിക്കുന്ന ലീഗാണ് പ്രീമിയർ ലീഗ് എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇത് ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പ്രശ്നം സൃഷ്ടിക്കുമെന്ന് ഞാൻ കരുതുന്നില്ല.കാരണം ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന ലീഗ് പ്രീമിയർ ലീഗ് ആണ്.ഒരുപക്ഷേ യൂറോപ്പിനെ ഇത് ബാധിച്ചേക്കാം.കാരണം വലിയ സാലറിയാണ് അവർ നൽകുന്നത്. ഇത് താരങ്ങളെ ആകർഷിക്കുന്നുമുണ്ട്. പക്ഷേ സൗദിയുമായോ അമേരിക്കയുമായോ ഒന്നും ഇവിടെ മത്സരമില്ല ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതേസമയം മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗാർഡിയോള ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് അവരുടെ സൂപ്പർതാരമായ റിയാദ് മഹ്റസിനെ നഷ്ടമായിരുന്നു.കൂടുതൽ താരങ്ങളെ ഇപ്പോൾ യൂറോപ്പിൽ നിന്നും സ്വന്തമാക്കാൻ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *