മെസ്സി വന്നു, MLS ഇനി വേറെ ലെവലാകും : ഡയറക്ടർ.

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ കഴിഞ്ഞതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ക്ലബ്ബാണ് ഇന്റർമിയാമി. മാത്രമല്ല ഈ ക്ലബ്ബിന് വേണ്ടി ആദ്യ രണ്ടു മത്സരങ്ങളിലും ഉജ്ജ്വല പ്രകടനമാണ് മെസ്സി നടത്തിയത്. വളരെ കുറഞ്ഞ മിനുട്ടുകൾ മാത്രം കളിച്ചിട്ടുള്ള മെസ്സി നാല് ഗോളുകളിൽ പങ്കാളിത്തം അറിയിച്ചു.മെസ്സി കളിച്ച രണ്ടു മത്സരങ്ങളിലും മിയാമി വിജയിക്കുകയും ചെയ്തിരുന്നു.

ഏതായാലും മെസ്സിയുടെ വരവ് MLS ന് കൂടുതൽ ജനശ്രദ്ധ നേടി കൊടുത്തിട്ടുണ്ട്. ഇക്കാര്യം MLS ന്റെ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ സീനിയർ ഡയറക്ടറായ ക്രിസ്റ്റൽ വലൻസിയ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. മെസ്സി വന്നതിനാൽ MLS ഇനി മറ്റൊരു ലെവലിലേക്ക് ഉയരുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ലോകത്തെ എല്ലാ സൂപ്പർതാരങ്ങളും ഇനി MLS നെ കൂടി പരിഗണിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.വലൻസിയയുടെ വാക്കുകൾ ഇങ്ങനെയാണ്.

” MLS ന് അസാധാരണമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. ലോകത്ത് അതിവേഗം വളരുന്ന ലീഗാണ് ഇത്.ഇപ്പോൾ മെസ്സി വന്നിട്ടുണ്ട്. ഇതിനുപുറമേ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും എത്തിയിട്ടുണ്ട്. ഇനി ഈ ലീഗ് മറ്റൊരു ലെവലാകും. അസാധാരണമായ വളർച്ച നോർത്ത് അമേരിക്കൻ ഫുട്ബോളിൽ ഉണ്ടാവും. മെസ്സിയുടെ ഇമ്പാക്ട് നാം ഇതിനോടകം കണ്ടതാണ്. എല്ലാവരും ഇപ്പോൾ ഇന്റർമിയാമിയെ ശ്രദ്ധിക്കുന്നു. ടിക്കറ്റുകൾ കൂടുതൽ വിറ്റഴിയുന്നു.MLS മത്സരങ്ങൾ കാണാൻ പ്രേക്ഷകർ വർദ്ധിക്കുന്നു. സ്പോൺസർഷിപ്പുകൾ വർദ്ധിക്കുന്നു. മാത്രമല്ല ലോകത്തെ എല്ലാ സൂപ്പർതാരങ്ങളും ഇനിമുതൽ MLS നെയും പരിഗണിക്കും. തീർച്ചയായും ഈ ലീഗ് വളരെയധികം കോംപറ്റീറ്റീവാവും ” ഇതാണ് ഇവരുടെ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

കൂടുതൽ മികച്ച താരങ്ങൾ MLS ലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്റർ മിയാമി സുവാരസിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിട്ടില്ല.ആൻഡ്രസ് ഇനിയേസ്റ്റ,സെർജിയോ റാമോസ് എന്നിവർ ഇന്റർ മിയാമിയിലേക്ക് വരുമെന്ന് റൂമറുകൾ ഉണ്ടെങ്കിലും അതൊന്നും പുരോഗതി പ്രാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *