ഹാമിഷ് റോഡ്രിഗസ് ഇനി ബ്രസീലിൽ കളിക്കും!

കൊളംബിയൻ സൂപ്പർ താരമായ ഹാമിഷ് റോഡ്രിഗസ് കഴിഞ്ഞ സീസണിൽ ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാക്കോസിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. അവർക്ക് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും ആറ് അസിസ്റ്റുകളും റോഡ്രിഗസ് നേടിയിരുന്നു. എന്നാൽ താരത്തെ നിലനിർത്താൻ താല്പര്യമില്ലാത്തതുകൊണ്ട് ഈ ക്ലബ് അദ്ദേഹവുമായുള്ള കോൺട്രാക്ട് റദ്ദാക്കിയിരുന്നു. നിലവിൽ റോഡ്രിഗസ് ഫ്രീ ഏജന്റാണ്.

എന്നാൽ ഇനിമുതൽ ഈ കൊളംബിയൻ സൂപ്പർതാരം ബ്രസീലിയൻ ക്ലബ്ബായ സാവോപോളോക്ക് വേണ്ടിയാണ് കളിക്കുക.അദ്ദേഹം എപ്പോൾ ബ്രസീലിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം അധികം വൈകാതെ തന്നെ സാവോപോളോ നടത്തിയേക്കും. പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഹാമിഷ് റോഡ്രിഗസിന്റെ സാവോപോളോയിലേക്കുള്ള വരവ് സ്ഥിരീകരിച്ചിട്ടുള്ളത്.

2014ലെ ബ്രസീൽ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയതിന്റെ ഫലമായി കൊണ്ടാണ് റോഡ്രിഗസ് ശ്രദ്ധിക്കപ്പെടുന്നത്.തുടർന്ന് റയൽ മാഡ്രിഡ് വലിയ തുക നൽകിക്കൊണ്ട് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു. എന്നാൽ ക്ലബ്ബിൽ വേണ്ട വിധത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.റയൽ വിട്ട അദ്ദേഹം പിന്നീട് പല ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചു.ബയേൺ,എവെർടൺ,അൽ റയ്യാൻ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയൊക്കെ അദ്ദേഹം കളിച്ചിട്ടുണ്ട്.റയലിലേക്ക് എത്തുന്നതിനു മുന്നേ പോർട്ടോക്ക് വേണ്ടിയും മൊണാക്കോക്ക് വേണ്ടിയും ഈ സൂപ്പർ താരം കളിച്ചിട്ടുണ്ട്.

ഇനി ബ്രസീലിലാണ് ഹാമിഷിനെ നമുക്ക് കാണാൻ സാധിക്കുക.കൊളംബിയയുടെ ദേശീയ ടീമിന് വേണ്ടി 90 മത്സരങ്ങൾ കളിച്ച ഈ താരം26 ഗോളുകളും നേടിയിട്ടുണ്ട്. രണ്ടര വർഷത്തെ ഒരു കോൺട്രാക്ടിൽ ആയിരിക്കും ഇദ്ദേഹം സാവോപോളോയുമായി ഒപ്പുവെക്കുക എന്നാണ് ഗ്ലോബോ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *