എംബപ്പേ റൂമർ, ഒന്നും ചെയ്യാനില്ലെന്ന് ബാഴ്സ!

സൂപ്പർ താരം കിലിയൻ എംബപ്പേ കോൺട്രാക്ട് പുതുക്കാൻ തയ്യാറല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി താരത്തെ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി റൂമറുകളാണ് എംബപ്പേയുമായി ബന്ധപ്പെട്ട കൊണ്ട് പ്രചരിച്ചത്.എംബപ്പേക്ക് വേണ്ടി എഫ്സി ബാഴ്സലോണ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നായിരുന്നു പ്രമുഖ ഫ്രഞ്ചു മാധ്യമമായ ലെ എക്കുപ്പേ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇതിലെ സത്യാവസ്ഥ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയിട്ടുണ്ട്.

അതായത് എംബപ്പേക്ക് വേണ്ടി ബാഴ്സ ശ്രമങ്ങൾ നടത്തുന്നു എന്നത് തീർത്തും ഒരു റൂമർ മാത്രമാണ്. അതിൽ യാതൊരുവിധ അടിസ്ഥാനവുമില്ല.എംബപ്പേയുടെ കാര്യത്തിൽ നിലവിൽ ബാഴ്സക്ക് ഒന്നും ചെയ്യാനില്ല എന്നത് ബാഴ്സയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തങ്ങളെ അറിയിച്ചു എന്നാണ് മാർക്ക സ്ഥിരീകരിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാത്ത ബാഴ്സക്ക് എംബപ്പേയെ എത്തിക്കൽ തീർത്തും അസാധ്യമാണെന്നും മാർക്ക കൂട്ടിച്ചേർത്തിട്ടുണ്ട്.

എംബപ്പേയെ കൊണ്ടുവരാനുള്ള സാമ്പത്തികശേഷി നിലവിൽ ബാഴ്സലോണക്കില്ല. കൊണ്ടുവന്നാൽ രജിസ്റ്റർ ചെയ്യാനും ബാഴ്സ ബുദ്ധിമുട്ടും. പുതിയ താരങ്ങളായ ഇൽകെയ് ഗുണ്ടോഗൻ,ഇനീഗോ മാർട്ടിനസ്,ഒറിയോൾ റോമിയു എന്നിവരെ ഇതുവരെ രജിസ്റ്റർ ചെയ്യാൻ ക്ലബ്ബിന് സാധിച്ചിട്ടില്ല. മാത്രമല്ല പണം ഇല്ലാത്തതുകൊണ്ടാണ് ബ്രോസോവിച്ച്,ഗുലർ എന്നിവരെ ബാഴ്സക്ക് ട്രാൻസ്ഫർ മാർക്കറ്റിൽ നഷ്ടമായത്. ഒരു അവസ്ഥയിൽ ബാഴ്സ എംബപ്പേക്ക് വേണ്ടി ശ്രമിച്ചു എന്നുള്ളത് വെറുമൊരു ഊഹാപോഹം മാത്രമാണ്.

ഏതായാലും എംബപ്പേയുടെ ഭാവി അധികം വൈകാതെ തന്നെ തീരുമാനമാവും. അദ്ദേഹം റയൽ മാഡ്രിഡിലേക്ക് എത്താനാണ് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്.എന്നാൽ റയൽ മാഡ്രിഡ് വളരെ ശാന്തരായി കൊണ്ടാണ് ട്രാൻസ്ഫർ മാർക്കറ്റിൽ നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *