എംബപ്പേ റൂമറുകളോട് പ്രതികരിച്ച് റയൽ പ്രസിഡന്റ്‌!

ഫുട്ബോൾ ലോകം ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യം കിലിയൻ എംബപ്പേയുടെ ട്രാൻസ്ഫർ റൂമറുകൾ തന്നെയാണ്. കോൺട്രാക്ട് പുതുക്കാൻ തയ്യാറല്ലാത്തതുകൊണ്ട് അദ്ദേഹത്തെ വിൽക്കാൻ ഇപ്പോൾ പിഎസ്ജി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. താരത്തിനു വേണ്ടി ഏത് ക്ലബ്ബിന്റെ ഓഫർ വന്നാലും പരിഗണിക്കാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം.

എന്നാൽ കിലിയൻ എംബപ്പേ ഇതുവരെ തന്റെ നിലപാടിൽ നിന്നും ഒരടി പോലും പിന്നോട്ട് പോയിട്ടില്ല. അതായത് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കരാർ പൂർത്തിയാക്കിക്കൊണ്ട് ക്ലബ്ബ് വിടാനാണ് എംബപ്പേ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് വ്യത്യസ്ത തീരുമാനങ്ങളാൽ സങ്കീർണമായ ഒരു സാഹചര്യമാണ് ഇപ്പോൾ പിഎസ്ജിയിൽ ഉള്ളത്.

എംബപ്പേ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന റയൽ മാഡ്രിഡ് ഈ വിഷയത്തിൽ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അവർ താരത്തിന് വേണ്ടി ഓഫറുകൾ നൽകുകയോ പിഎസ്ജി എന്ന ക്ലബ്ബിനെ സമീപിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞദിവസം റയൽ മാഡ്രിഡ് പ്രസിഡണ്ടായ ഫ്ലോറെന്റിനോ പെരസിനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഞാൻ വളരെ ശാന്തനാണ് എന്ന മറുപടി മാത്രമാണ് റയൽ പ്രസിഡന്റ് നൽകിയിട്ടുള്ളത്.

അതായത് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ റയലിലേക്ക് വരുമെന്ന് ക്ലബ്ബ് ഉറപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കുകയായിരുന്നു. ഇത് റയലിന് വളരെയധികം ക്ഷീണം ചെയ്ത കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ വളരെ സൂക്ഷിച്ച് കൊണ്ടാണ് റയൽ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ഇതുതന്നെയാണ് പെരസിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.അദ്ദേഹമോ ക്ലബോ എംബപ്പേയുടെ കാര്യത്തിൽ യാതൊരുവിധ ധൃതിയും കാണിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *