ഇന്നലെ ബയേൺ വിജയിച്ചത് 27-0 എന്ന സ്കോറിന്. മൂന്ന് കളിയിലെ സ്കോർ 72-2.

ഇന്നലെ നടന്ന ഫ്രണ്ട്ലി മത്സരത്തിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് തകർപ്പൻ വിജയം നേടിയിരുന്നു. എതിരില്ലാത്ത 27 ഗോളുകൾക്കാണ് ബയേൺ എതിരാളികളായ റോട്ടാഷ് എഗേണിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത 18 ഗോളുകൾ ബയേൺ നേടിയിരുന്നു.

ജർമ്മനിയിലെ തന്നെ ദുർബലമായ ക്ലബ്ബുകളിൽ ഒന്നാണ് റോട്ടാഷ് എഗേൺ. ഇന്നലത്തെ കളിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ജമാൽ മുസിയാല,മാഴ്സെൽ സാബിറ്റ്സർ,മത്യാസ് ടെൽ എന്നിവരാണ്.ഈ മൂന്ന് താരങ്ങളും 5 ഗോളുകൾ വീതം ഈ മത്സരത്തിൽ നേടി. അതേസമയം സെർജി ഗ്നാബ്രി ഹാട്രിക്ക് ചെയ്തിട്ടുണ്ട്.ബാക്കിയുള്ളവരെല്ലാം ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.

ബയേണിനെ സംബന്ധിച്ചിടത്തോളം ഇതൊരു പുതുമയുള്ള കാര്യമല്ല.അതായത് ഈ ടീമിനെതിരെ സൗഹൃദ മത്സരം കളിക്കുന്നത് ബയേണിന് പതിവാണ്. ഇതിനു മുൻപ് രണ്ട് തവണ ഈ ടീമിനെതിരെ ബയേൺ കളിച്ചിട്ടുണ്ട്.2018, 2019 എന്നീ വർഷങ്ങളിലായിരുന്നു അത്. 2018ലെ മത്സരത്തിൽ രണ്ടിനെതിരെ 20 ഗോളുകൾക്കായിരുന്നു ബയേൺ വിജയിച്ചിരുന്നത്. 2019ൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 23 ഗോളുകൾക്കാണ് ബയേൺ വിജയിച്ചിരുന്നത്. ഇപ്പോൾ എതിരില്ലാത്ത 27 ഗോളുകൾക്കും ബയേൺ വിജയിച്ചു.

അതായത് ഈ എതിരാളികൾക്ക് എതിരെ മൂന്നു കളികളിൽ നിന്ന് 72 ഗോളുകളാണ് ബയേൺ നേടിയിട്ടുള്ളത്. രണ്ട് ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയിട്ടുള്ളത്.ബയേണിന്റെ സ്ഥിരം വേട്ട മൃഗമാണ് റോട്ടാഷ് എഗേൺ. ഇനി അടുത്തതായി നടക്കുന്ന സൗഹൃദ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെയാണ് ബയേൺ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *