മെസ്സിയെ കിട്ടാത്ത അൽ ഹിലാലിന്റെ അടുത്ത ലക്ഷ്യം ബ്രസീലിയൻ സൂപ്പർ താരം!
ലോക റെക്കോർഡ് ഓഫറായിരുന്നു ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ നൽകിയിരുന്നത്.സാലറിയായി കൊണ്ട് അവർ വാഗ്ദാനം ചെയ്തത് ഒരു ബില്യൺ യൂറോയാണ്. ഈ ഞെട്ടിക്കുന്ന ഓഫർ തള്ളിക്കളഞ്ഞു കൊണ്ട് ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.ഇത് അൽ ഹിലാലിന് ക്ഷീണം ചെയ്ത കാര്യമായിരുന്നു.
അതിനു പിന്നാലെ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറെയും പൗലോ ഡിബാലയേയും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അൽ ഹിലാൽ നടത്തിയിരുന്നു.പക്ഷേ അതൊക്കെ വിഫലമാവുകയായിരുന്നു.എന്നിരുന്നാലും ഈ സൗദി ക്ലബ്ബ് ശ്രമങ്ങൾ അവസാനപ്പെട്ടിട്ടില്ല.കൂടുതൽ മികച്ച താരങ്ങളെ എത്രയും പെട്ടെന്ന് ടീമിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഈ ക്ലബ്ബ് ഇപ്പോഴും ഉള്ളത്.
🇸🇦 𝐀𝐫𝐚𝐛𝐢𝐚 𝐒𝐚𝐮𝐝𝐢́, 𝐨𝐩𝐜𝐢𝐨́𝐧 𝐚𝐛𝐢𝐞𝐫𝐭𝐚 𝐩𝐚𝐫𝐚 𝐑𝐚𝐩𝐡𝐢𝐧𝐡𝐚
— Mundo Deportivo (@mundodeportivo) July 16, 2023
➡️ Aunque aún no hay oferta sobre la mesa, Raphinha y el Barça son conscientes del fuerte interés del Al-Hilal saudí
➡️ El Barça, a la expectativa, aguarda acontecimientos y estudiará una posible… pic.twitter.com/9IMbAXlK3l
അൽ ഹിലാലിന്റെ അടുത്ത ലക്ഷ്യം ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയാണ്.ബാഴ്സക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഈ താരത്തിന് വേണ്ടി ഇതുവരെ ഓഫറുകൾ ഒന്നും അൽഹിലാൽ നൽകിയിട്ടില്ല. പക്ഷേ സ്ഥിതിഗതികൾ എല്ലാം അവർ നിരീക്ഷിക്കുന്നുണ്ട്. മികച്ച ഒരു തുക ലഭിക്കുകയാണെങ്കിൽ ബാഴ്സ ഈ ബ്രസീലിയൻ സൂപ്പർതാരത്തെ കൈവിടാൻ തയ്യാറായിക്കഴിഞ്ഞു എന്നുള്ള കാര്യം പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സമ്മറിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ ലീഡ്സ് യുണൈറ്റഡിൽ നിന്നായിരുന്നു റാഫീഞ്ഞ ബാഴ്സലോണയിൽ എത്തിയത്. ആകെ 65 മില്യൺ യൂറോയാണ് താരത്തിനു വേണ്ടി ക്ലബ് ചിലവഴിച്ചത്. 2027 വരെ കോൺട്രാക്ട് അവശേഷിക്കുന്ന ഈ താരത്തിന്റെ റിലീസ് ക്ലോസ് ഒരു ബില്യൺ യൂറോയാണ്. കഴിഞ്ഞ സീസണിൽ മോശമല്ലാത്ത രൂപത്തിൽ റാഫീഞ്ഞ കളിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രയാസങ്ങളാണ് ഈ താരത്തെ കൈവിടാൻ ഇപ്പോൾ ബാഴ്സയെ പ്രേരിപ്പിക്കുന്നത്.