ക്രിസ്റ്റ്യാനോ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുമോ? പുതിയ പ്രസ്താവനവുമായി ന്യൂകാസിൽ യുണൈറ്റഡ്!

സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തതോടുകൂടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് വളർച്ചയുടെ പാതയിലാണ്.ബ്രൂണോ ഗുയ്മിറസ് ഉൾപ്പെടെയുള്ള ഒരുപിടി സൂപ്പർ താരങ്ങളെ അവർ സ്വന്തമാക്കിയിരുന്നു.കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ട് മൂന്നാം സ്ഥാനത്തായിരുന്നു അവർ ഫിനിഷ് ചെയ്തിരുന്നത്. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനും ന്യൂകാസിൽ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്.

Ac മിലാനിൽ നിന്നും യുവ സൂപ്പർതാരമായ സാൻഡ്രോ ടോണാലിയെ കൂടെ അവർ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള ക്ലബ്ബുകളിൽ ഒന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ. അതുകൊണ്ടുതന്നെ റൊണാൾഡോയോ അല്ലെങ്കിൽ മറ്റൊരു സൗദി താരമായ നെവസോ ന്യൂകാസിൽ യുണൈറ്റഡിലേക്ക് ലോൺ അടിസ്ഥാനത്തിൽ വരുമോ എന്ന ചോദ്യം അവരുടെ പരിശീലകനായ എഡ്ഡി ഹോവിനോട്.അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്.

“ന്യൂകാസിൽ യുണൈറ്റഡിന് അത് ഗുണകരമാവുന്ന കാര്യമാണോ എന്നതിനെ ആശ്രയിച്ചാണ് അതിന്റെ സാധ്യതകൾ നിലകൊള്ളുന്നത്. ഞങ്ങൾക്ക് ഏറ്റവും ഗുണകരമായ കാര്യത്തിന് വേണ്ടിയാണ് ഞങ്ങൾ എപ്പോഴും പ്രവർത്തിക്കാറുള്ളത്.സൗദി അറേബ്യയിൽ വലിയ രൂപത്തിലുള്ള വേതനം താരങ്ങൾക്ക് ലഭിക്കുന്നുണ്ട്. അതെ ഒരുപാട് താരങ്ങളെ അങ്ങോട്ട് ആകർഷിക്കുന്നുമുണ്ട് ” ഇതാണ് ന്യൂ കാസിൽ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ലോൺ അടിസ്ഥാനത്തിൽ പ്രീമിയർ ലീഗിലേക്ക് വരാനുള്ള സാധ്യത കുറവാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രായം തന്നെയാണ് പ്രശ്നം. അതേസമയം നെവസ് ന്യൂകാസിലിൽ ലോണിൽ എത്താനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല. പക്ഷേ ഇപ്പോൾ അത്തരത്തിലുള്ള ഡീലുകൾ നടക്കാൻ സാധ്യത കുറവ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *