ബാഴ്സയിലേക്ക് പോവണ്ട: തുർക്കിഷ് മെസ്സിക്ക് ഉപദേശവുമായി ഓസിൽ!
ഇപ്പോൾ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നാണ് ആർദ ഗുലർ. കേവലം 18 വയസ്സ് മാത്രമുള്ള ഈ താരം തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മുന്നേറ്റ നിരയിലും മധ്യനിരയിലും ഒരുപോലെ മികവ് പുലർത്തുന്ന താരമായതിനാൽ തുർക്കിഷ് മെസ്സി എന്ന വിശേഷണം ഗുലറിന് ലഭിച്ചിട്ടുണ്ട്.യൂറോപ്പിലെ ഒരുപാട് വമ്പൻ ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.
റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിൽ ബാഴ്സ അദ്ദേഹത്തെ സ്വന്തമാക്കാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്. 17 മില്യൺ യൂറോ മാത്രമാണ് താരത്തിന്റെ റിലീസ് ക്ലോസ്.ഫെനർബാഷെയുമായി തങ്ങൾ ചർച്ച നടത്തുന്നുണ്ട് എന്നുള്ള കാര്യം ബാഴ്സയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ട സ്ഥിരീകരിച്ചിരുന്നു.
Mesut Ozil has advised Arda Guler to delay a move from Fenerbahce to Barcelona until 2024 (@mundodeportivo) pic.twitter.com/JtgiJE4cHn
— Football España (@footballespana_) July 2, 2023
ഇതിനിടെ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് കഴിഞ്ഞ സീസണിൽ ഗുലറിനൊപ്പം ഫെനർബാഷെയിൽ കളിച്ച താരമാണ് ഓസിൽ.മുൻ റയൽ മാഡ്രിഡ് താരം കൂടിയായ ഓസിൽ ഗുലറിന് ഒരു ഉപദേശം നൽകിയിട്ടുണ്ട്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറേണ്ട എന്നാണ് ഓസിൽ ഈ യുവതാരത്തോട് പറഞ്ഞിട്ടുള്ളത്.
ഒരു വർഷം കൂടി കാത്തിരിക്കാനാണ് ഓസിലിന്റെ ഉപദേശം. അതായത് അടുത്ത സീസൺ ഫെനർബാഷെയിൽ തന്നെ തുടരാനാണ് ഓസിൽ ഗുലറിനോട് പറഞ്ഞിട്ടുള്ളത്.ഏതായാലും ഈ യുവ സൂപ്പർ താരം ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും എടുക്കുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. 17 മില്യൺ യൂറോ നൽകാൻ ബാഴ്സ തയ്യാറായിട്ടുണ്ടെങ്കിലും ഗഡുക്കളായി കൊണ്ടാണ് നൽകുക എന്നാണ് ബാഴ്സ അറിയിച്ചിട്ടുള്ളത്.