എന്റെ ഭാര്യ അനുവദിച്ചത് കൊണ്ടാണ് കരാർ പുതുക്കിയത് : തുറന്ന് പറഞ്ഞ് ടോണി ക്രൂസ്!

റയൽ മാഡ്രിഡിന്റെ ജർമ്മൻ സൂപ്പർതാരമായ ടോണി ക്രൂസ് ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈയിടെ പുതുക്കിയിരുന്നു. ഒരു വർഷത്തേക്ക് കൂടിയാണ് അദ്ദേഹം കരാർ നീട്ടിയത്.ഈ സീസൺ അവസാനിച്ചതിന് പിന്നാലെ അദ്ദേഹം ക്ലബ്ബ് ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ കരാർ നീട്ടാൻ റയലിന് സാധിക്കുകയായിരുന്നു.

ഏതായാലും ഇതേക്കുറിച്ച് ഇപ്പോൾ ക്രൂസ് മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതായത് തന്റെ ഭാര്യ അനുവദിച്ചത് കൊണ്ടാണ് താൻ കരാർ പുതുക്കിയത് എന്നാണ് ക്രൂസ് പറഞ്ഞിട്ടുള്ളത്. വിരമിക്കാനുള്ള ഒരു തീരുമാനം താൻ എടുത്തിട്ടില്ലായിരുന്നുവെന്നും ക്രൂസ് കൂട്ടിച്ചേർത്തിട്ടുണ്ട്.RTL എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ക്രൂസ് പറയുന്നത് ഇങ്ങനെയാണ്.

” എന്റെ ഭാര്യ അനുവദിച്ചത് കൊണ്ടാണ് ഞാൻ ഇപ്പോൾ കോൺട്രാക്ട് പുതുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കളി തുടരാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ഒന്നോ രണ്ടോ നെഗറ്റീവ് കാര്യങ്ങൾ ഉണ്ടായാൽ ആളുകൾ നമ്മോട് ഫുട്ബോൾ വിടാൻ ആവശ്യപ്പെടും.ചില സമയങ്ങളിൽ ആളുകളുടെ മനസ്സിൽ നമുക്കുള്ള സ്ഥാനം നഷ്ടമാവും.അത് ഞാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നില്ല.കഴിഞ്ഞ ഒമ്പത് സീസണുകൾ പോയതുപോലെ ഈ വരുന്ന സീസണും മികച്ച രൂപത്തിൽ പോകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇപ്പോഴും ഫുട്ബോൾ ആസ്വദിക്കുന്നുണ്ട്. കിരീട ദാഹം എനിക്ക് ഇപ്പോഴും ഉണ്ട്. വിരമിക്കാൻ ഞാൻ തീരുമാനമെടുത്തിട്ടില്ലായിരുന്നു.പക്ഷേ വരുന്ന സീസണിന് ശേഷം എന്റെ ഭാവി എന്താവുമെന്ന് എനിക്കറിയില്ല “ഇതാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്.

2014 ലാണ് ക്രൂസ് റയൽ മാഡ്രിഡിൽ എത്തിയത്.റയലിനൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലാലിഗ കിരീടങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്. ആകെ 417 മത്സരങ്ങളാണ് ഈ മിഡ്‌ഫീൽഡർ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 27 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *