എല്ലാം ഗൂഢാലോചന, ബാഴ്സ റഫറിയെ വിലക്ക് വാങ്ങിയിട്ടില്ല:ലാപോർട്ട

എഫ്സി ബാഴ്സലോണക്ക് സമീപകാലത്തെ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് നെഗ്രയ്ര കേസ്.2001 മുതൽ 2018 വരെയുള്ള കാലയളവിൽ റഫറിമാരുടെ അസോസിയേഷൻ വൈസ് പ്രസിഡന്റായ നെഗ്രയ്രക്ക് കൈക്കൂലി ആയിക്കൊണ്ട് എഫ്സി ബാഴ്സലോണ 7.5 മില്യൺ യൂറോ നൽകിയതായി കൊണ്ട് കണ്ടെത്തുകയായിരുന്നു.ഇത് ഫുട്ബോൾ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയായിരുന്നു.

ഏതായാലും ബാഴ്സയുടെ പ്രസിഡന്റായ ലാപോർട്ട ഒരിക്കൽ കൂടി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. അതായത് ഇതെല്ലാം ഒരു ഗൂഢാലോചനയാണ് എന്നാണ് ലാപോർട്ട ആരോപിച്ചിട്ടുള്ളത്. ബാഴ്സ റഫറിമാരുടെ ഉപദേശം തേടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ലാപോർട്ട കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ബാഴ്സ യൂണിവേഴ്സൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഈ നെഗ്രയ്ര കേസ് ബാഴ്സലോണക്കെതിരെയുള്ള ഒരു ഗൂഢാലോചനയാണ്. റഫറിമാരുടെ ഉപദേശം തേടുക എന്നുള്ളത് ഒരിക്കലും ഒരു കുറ്റമല്ല. ബാഴ്സ ഒരിക്കലും റഫറിയെ വിലക്ക് വാങ്ങിയിട്ടില്ല.ഇത് ബാഴ്സലോണയെ കോർപ്പറേഷനാക്കി മാറ്റാനുള്ള ആസൂത്രിതമായ ഒരു ഗൂഢാലോചനയാണ് ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.

ഈ വിഷയത്തിൽ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് യുവേഫയും സമാന്തരമായ ഒരു അന്വേഷണം നടത്തിയിരുന്നു. ആ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിലും എഫ്സി ബാഴ്സലോണ കുറ്റക്കാരാണ്. ബാഴ്സക്കെതിരെ യുവേഫ നടപടികൾ കൈക്കൊള്ളുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ നടപടികൾ ഒന്നും എടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *