വാക്കറെ ഒഴിവാക്കുമോ? പിഎസ്ജി സൂപ്പർതാരത്തെ പൊക്കാൻ മാഞ്ചസ്റ്റർ സിറ്റി.
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തിൽ റൈറ്റ് ബാക്കായ കെയ്ൽ വാക്കർ സിറ്റിക്ക് വേണ്ടി കളിച്ചിരുന്നില്ല. മാത്രമല്ല ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരുന്ന.എന്നാൽ അദ്ദേഹം ക്ലബ്ബ് വിടാൻ താല്പര്യപ്പെടുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
പക്ഷേ മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തെ ഒഴിവാക്കാൻ സാധ്യതയുണ്ട്. അതിന്റെ ഭാഗമായി കൊണ്ടാണ് പിഎസ്ജിയുടെ മൊറോക്കൻ സൂപ്പർതാരമായ അഷ്റഫ് ഹക്കീമിയെ സിറ്റി ലക്ഷ്യം വെക്കുന്നത്.ഫുൾ ബാക്കായ ഈ താരത്തെ എത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താല്പര്യമുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.2026 വരെയാണ് ഹക്കീമിക്ക് പിഎസ്ജിയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്.
🚨 Manchester City want to sign Achraf Hakimi and will not hesitate to pay a huge fee for the Moroccan! 🇲🇦
— Transfer News Live (@DeadlineDayLive) June 24, 2023
(Source: @marca) pic.twitter.com/HxP0JoIVzJ
പക്ഷേ താരം നിലവിൽ പാരീസ് വിടാനുള്ള സാധ്യത കുറവാണ്.അദ്ദേഹത്തിന്റെ ഏജന്റ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. താരം പിഎസ്ജിയിൽ എത്തുന്നതിന് മുന്നേ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ സിറ്റി നടത്തിയിരുന്നു. പക്ഷേ അന്ന് അത് ഫലം കാണാതെ പോവുകയായിരുന്നു. ഏതായാലും നിലവിൽ ഹക്കീമിയെ സ്വന്തമാക്കുക എന്നുള്ളത് മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചിടത്തോളം ബാലി കേറാമലയാണ്.
മധ്യനിരയിലേക്ക് ചെൽസിയുടെ ക്രൊയേഷ്യൻ സൂപ്പർതാരമായ മാറ്റിയോ കൊവാസിച്ചിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു. മാത്രമല്ല അധികം വൈകാതെ തന്നെ പ്രതിരോധനിര താരമായ ഗ്വാർഡിയോളും സിറ്റിയിൽ എത്തും.കഴിഞ്ഞ സീസണിൽ മൂന്ന് കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണിൽ സകല കിരീടങ്ങളും തൂത്തുവാരാനുള്ള ശ്രമങ്ങളിലാണ്.