ബ്രസീലിനെ ഇതിനു മുൻപ് വിദേശ കോച്ചുമാർ പരിശീലിപ്പിച്ചിട്ടുണ്ടോ?അറിയേണ്ടതെല്ലാം.

ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി കൊണ്ട് ഇറ്റാലിയൻ പരിശീലകനായ കാർലോ ആഞ്ചലോട്ടി എത്തും എന്നുള്ളത് പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ തന്നെ സ്ഥിരീകരിച്ച കാര്യമാണ്. ഈ വർഷം എത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ അടുത്തവർഷം ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനാവും. ഒരു വലിയ ഇടവേളക്കുശേഷമാണ് ബ്രസീലിന് ഇപ്പോൾ ഒരു വിദേശ പരിശീലകൻ വരുന്നത്.

ബ്രസീലിന്റെ ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ മൂന്ന് വിദേശ പരിശീലകരാണ് ബ്രസീലിന് പരിശീലിപ്പിച്ചിട്ടുള്ളത്. 1914 ജൂലൈ മാസത്തിലാണ് ബ്രസീൽ ആദ്യമായി ഒരു മത്സരം കളിക്കുന്നത്.110 വർഷത്തെ ചരിത്രമുണ്ട് ബ്രസീൽ ദേശീയ ടീമിന്.ആകെ 34 പരിശീലകരാണ് ബ്രസീലിന് ഉണ്ടായിട്ടുള്ളത്. 19 താൽക്കാലിക പരിശീലകരും ഉണ്ടായിട്ടുണ്ട്.

1925 ൽ ഉറുഗ്വൻ പരിശീലകനായ റാമോൺ പ്ലാറ്ററോയാണ് ബ്രസീലിന് പരിശീലിപ്പിക്കുന്ന ആദ്യത്തെ വിദേശ പരിശീലകൻ. ആ വർഷത്തെ കോപ്പ അമേരിക്കയിൽ ബ്രസീലിനെ പരിശീലിപ്പിച്ച ഇദ്ദേഹം റണ്ണറപ്പാക്കി.നാല് മത്സരങ്ങൾ മാത്രമാണ് ഇദ്ദേഹത്തിന് കീഴിൽ ബ്രസീൽ കളിച്ചിട്ടുള്ളത്.

1944 ലാണ് പോർച്ചുഗീസ് പരിശീലകനായ ജൊറേക്ക ബ്രസീലിന്റെ പരിശീലകനായി ചുമതലിക്കുന്നത്. 2 സൗഹൃദ മത്സരങ്ങളിലാണ് ഇദ്ദേഹം ബ്രസീലിനെ പരിശീലിപ്പിച്ചത്. 1965ൽ അർജന്റീനകാരനായ ഫിൽപോ നുനസ് ബ്രസീലിനെ പരിശീലിപ്പിച്ചിരുന്നു.ഉറുഗ്വക്കെതിരെയുള്ള ഒരു മത്സരത്തിൽ മാത്രമാണ് ഇദ്ദേഹം ബ്രസീലിനെ പരിശീലിപ്പിച്ചത്.ഇങ്ങനെ ആകെ മൂന്ന് വിദേശ പരിശീലകർ മാത്രമാണ് ബ്രസീലിന് തന്ത്രങ്ങൾ ഓതിയിട്ടുള്ളത്.

നാലാമത്തെ വിദേശ പരിശീലകനായി കൊണ്ടാണ് ആഞ്ചലോട്ടി വരിക. 2026 ലെ വേൾഡ് കപ്പ് ആണ് ആഞ്ചലോട്ടിയുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *