മോഡ്രിച്ചിനും ക്രൊയേഷ്യക്കും വീണ്ടും കണ്ണീർ,ജേതാക്കളായി സ്പെയിൻ.
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിക്കൊണ്ട് ജേതാക്കളായി. പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്പെയിൻ ജേതാക്കളായിട്ടുള്ളത്. ഗോൾകീപ്പർ സിമോണിന്റെ മികവിലാണ് ഈ പെനാൽറ്റി ഷൂട്ടൗട്ട് സ്പെയിൻ അതിജീവിച്ചത്. ഇതോടെ ഒരിക്കൽ കൂടി ഫൈനലിൽ പരാജയപ്പെടാനായിരുന്നു ക്രൊയേഷ്യയുടെയും മോഡ്രിച്ചിന്റെയും വിധി.
മത്സരത്തിന്റെ നിശ്ചിത സമയത്തും അധികസമയത്തും ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടുകൂടിയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.മായെർ,പെറ്റ്കോവിച്ച് എന്നിവർ പെനാൽറ്റി പാഴാക്കിയതാണ് ക്രൊയേഷ്യക്ക് വിനയായത്.ലപോർട്ടെ സ്പെയിനിൽ പെനാൽറ്റി പാഴാക്കിയെങ്കിലും വിജയം നേടാൻ അവർക്ക് സാധിക്കുകയായിരുന്നു.
Spain win the 2023 UEFA Nations League 🏆 pic.twitter.com/CLtILQdY0V
— B/R Football (@brfootball) June 18, 2023
അതേസമയം മൂന്നാം സ്ഥാനക്കാർക്ക് ഉള്ള മത്സരത്തിൽ ഹോളണ്ടിനെ പരാജയപ്പെടുത്താൻ ഇറ്റലിക്ക് സാധിച്ചു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മത്സരത്തിൽ ഇറ്റലി വിജയിച്ചത്.ഡി മാർക്കോ,ഫ്രാറ്റെസി,കിയേസ എന്നിവരാണ് ഇറ്റലിക്ക് വേണ്ടി ഗോളുകൾ നേടിയത്.ബാർവിൻ,വൈനാൾഡം എന്നിവരായിരുന്നു ഹോളണ്ടിന് വേണ്ടി ഗോളുകൾ കണ്ടെത്തിയിരുന്നത്.