ഇറ്റലിക്ക് അടി തെറ്റി, സ്പെയിൻ ഫൈനലിൽ!
ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ സ്പെയിനിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലിയെ സ്പെയിൻ പരാജയപ്പെടുത്തിയത്. ഇതോടുകൂടി നേഷൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കാൻ സ്പെയിനിന് സാധിച്ചിട്ടുണ്ട്. ഫൈനലിൽ ക്രൊയേഷ്യയാണ് സ്പെയിനിന്റെ എതിരാളികൾ.
മത്സരത്തിന്റെ മൂന്നാമത്തെ മിനിറ്റിൽ തന്നെ ഇറ്റലി ഞെട്ടിച്ചുകൊണ്ട് സ്പെയിൻ ലീഡ് നേടിയിരുന്നു.യെറമി പിനോയുടെ ഗോൾ ആണ് സ്പെയിനിന് ലീഡ് നേടിക്കൊടുത്തത്.പക്ഷേ പതിനൊന്നാം മിനിറ്റിൽ ഇറ്റലിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. അത് സിറോ ഇമ്മോബിലെ ഗോളാക്കി മാറ്റുകയും ചെയ്തു.ഇതോടുകൂടി ആദ്യപകുതിയിൽ ഈ ഒരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ടാണ് കളം വിട്ടത്.
The UEFA Nations League final is set for Sunday 👊
— B/R Football (@brfootball) June 15, 2023
🇭🇷 Croatia vs. Spain 🇪🇸 pic.twitter.com/eBJQFDmCIG
മത്സരത്തിന്റെ 84ആം മിനിട്ടിലാണ് മൊറാറ്റക്ക് പകരമായിക്കൊണ്ട് ഹൊസേലു കളത്തിലേക്ക് വരുന്നത്.4 മിനിറ്റിനകം അദ്ദേഹം ഗോൾ നേടുകയും ചെയ്തു. ഈ ഗോൾ സ്പെയിനിന് വിജയം നേടിക്കൊടുക്കുകയായിരുന്നു.സ്പെയിൻ തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം പുലർത്തിയത്. അർഹിച്ച വിജയം തന്നെയാണ് അവർ കരസ്ഥമാക്കിയിട്ടുള്ളത്. ഇനി ക്രൊയേഷ്യയും സ്പെയിനും തമ്മിലുള്ള കലാശ പോരാട്ടം ജൂൺ പതിനെട്ടാം തീയതിയാണ് നടക്കുക.