200 മത്സരങ്ങൾ, ചരിത്രത്തിലേക്ക് കാലെടുത്തുവെക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ.

വരുന്ന യൂറോ യോഗ്യത റൗണ്ടിൽ രണ്ട് മത്സരങ്ങളാണ് വമ്പൻമാരായ പോർച്ചുഗൽ കളിക്കുക. വരുന്ന ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ബോസ്നിയയാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. പിന്നീട് ഇരുപതാം തീയതി നടക്കുന്ന മത്സരത്തിൽ ഐസ്ലാൻഡിനെ പോർച്ചുഗൽ നേരിടും. ഈ രണ്ടു മത്സരങ്ങളിലും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന് വേണ്ടി കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ രണ്ടു മത്സരങ്ങളിലും പങ്കെടുത്ത ഒരു ചരിത്ര നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത്. അതായത് ഇന്റർനാഷണൽ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി 200 മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കും. ഇതുവരെ ആരും തന്നെ 200 മത്സരങ്ങൾ തങ്ങളുടെ രാജ്യത്തിനു വേണ്ടി കളിച്ചിട്ടില്ല. ഏറ്റവും കൂടുതൽ ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് നേരത്തെ തന്നെ ക്രിസ്റ്റ്യാനോ സ്വന്തം പേരിൽ കുറിച്ചതാണ്.

196 മത്സരങ്ങൾ കളിച്ച ബദർ അൽ മുതാവയായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ക്രിസ്റ്റ്യാനോ അത് തകർക്കുകയായിരുന്നു. ഇതുവരെ രാജ്യത്തിന് വേണ്ടി 122 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഈ രണ്ട് നേട്ടങ്ങൾക്ക് പുറമേയാണ് ആദ്യമായി 200 മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കാൻ പോകുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം പോർച്ചുഗലിന്റെ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ജോവോ മോട്ടീഞ്ഞോയാണ്.അദ്ദേഹം 146 മത്സരങ്ങളാണ് പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ളത്.Pepe (133), Figo (127), Nani (112), Fernando Couto (110), Rui Patrício (107), Bruno Alves (96) , Rui Costa (94) and Ricardo Carvalho (89) എന്നിവരൊക്കെയാണ് തൊട്ടു പിറകിൽ ഇക്കാര്യത്തിൽ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *