എല്ലാവരും എത്തി,അയ്ർടൺ ലുകാസ് അരങ്ങേറിയേക്കും, ബ്രസീലിന്റെ സാധ്യത ഇലവൻ ഇതാ!

ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ കളിക്കുക. ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ ഗിനിയയാണ്. വരുന്ന ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം ഒരുമണിക്ക് ബാഴ്സലോണയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ ബ്രസീൽ ഉള്ളത്. രണ്ടാമത്തെ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ സെനഗലാണ്.

23 താരങ്ങളെയാണ് താൽക്കാലിക പരിശീലകനായ റാമോൻ മെനസസ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നത്. 23 താരങ്ങളും ഇപ്പോൾ ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ എഡേഴ്സണാണ് ബ്രസീലിനൊപ്പം അവസാനം ജോയിൻ ചെയ്ത താരം. ഇന്നലെ തനിച്ചാണ് അദ്ദേഹം പരിശീലനം നടത്തിയിട്ടുള്ളത്.ഏതായാലും ഇന്നലത്തെ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ഗ്ലോബോ ഒരു സാധ്യത ഇലവൻ പുറത്തുവിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ഏറ്റവും പ്രധാനപ്പെട്ട കാര്യം അയ്ർടൺ ലുകാസ് അരങ്ങേറാൻ സാധ്യതയുണ്ട് എന്നുള്ളതാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ അലക്സ് ടെല്ലസിന് പകരം ലുക്കാസിനെയാണ് പരിശീലകൻ പരീക്ഷിച്ചിട്ടുള്ളത്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോക്ക് വേണ്ടിയാണ് നിലവിൽ ഈ താരം കളിച്ചു കൊണ്ടിരിക്കുന്നത്.

ഗോൾകീപ്പറായിക്കൊണ്ട് ആലിസൺ ബക്കർ തന്നെയായിരിക്കും. പ്രതിരോധനിരയിൽ സെന്റർ ബാക്കുമാരായിക്കൊണ്ട് എഡർ മിലിറ്റാവോ,മാർക്കിഞ്ഞോസ് എന്നിവരായിരിക്കും അണിനിരക്കുക.വിംഗ് ബാക്കുമാരായി കൊണ്ട് ഡാനിലോ,ലുകാസ് അയ്ർടൺ എന്നിവരെ പരിശീലകൻ ഉൾപ്പെടുത്തിയേക്കും. മധ്യനിരയിലേക്ക് വന്നാൽ കാസമിറോ,പക്കേറ്റ എന്നിവർക്കൊപ്പം ജോലിന്റണും ഉണ്ടായിരിക്കും. മുന്നേറ്റ നിരയിൽ വിനീഷ്യസ്,റോഡ്രിഗോ എന്നിവർക്കൊപ്പം റിച്ചാർലീസണായിരിക്കും ഇറങ്ങുക.ഇതാണ് ഇപ്പോൾ ലഭ്യമായ സാധ്യത ഇലവൻ

കഴിഞ്ഞ മത്സരത്തിൽ മൊറോക്കയോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ മികച്ച വിജയം നേടിക്കൊണ്ട് തിരിച്ചുവരാനായിരിക്കും ബ്രസീൽ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *