എംബപ്പേ എങ്ങോട്ട്? സ്വന്തമാക്കാൻ വന്നിട്ടുള്ളത് മൂന്ന് വമ്പൻ ക്ലബ്ബുകൾ!

സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജിയിൽ തുടരാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം അദ്ദേഹം തന്നെ ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്.2024 വരെയുള്ള കോൺട്രാക്ട് പുതുക്കാൻ എംബപ്പേ ഉദ്ദേശിക്കുന്നില്ല. കരാർ പൂർത്തിയാക്കിക്കൊണ്ട് ക്ലബ്ബ് വിടാനാണ് എംബപ്പേയുടെ പദ്ധതികൾ. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എംബപ്പേ വിൽക്കാൻ പിഎസ്ജിയും തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ എങ്ങോട്ട് ചേക്കേറും? പ്രധാനമായും മൂന്ന് ക്ലബ്ബുകളുടെ പേരുകളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.ഒന്നാമത്തെ ക്ലബ്ബ് പതിവുപോലെ റയൽ മാഡ്രിഡ് തന്നെയാണ്.പെരസ് വീണ്ടും താരത്തിനുവേണ്ടി കളത്തിലിറങ്ങിയതായാണ് വാർത്തകൾ. 200 മില്യൺ യൂറോ വരെ ചിലവഴിക്കാൻ റയൽ മാഡ്രിഡ് തയ്യാറായി കഴിഞ്ഞതായി ചില മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്.എംബപ്പേ റയലിലേക്ക് എത്താൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്. പക്ഷേ പിഎസ്ജി അതിന് വിലങ്ങ് തടിയാകുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

മറ്റൊരു ക്ലബ്ബ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയാണ്. ഫുട്ബോൾ ലോകത്തെ വമ്പൻ താരങ്ങളെ ലക്ഷ്യമിടുന്ന ക്ലബ്ബാണ് ഇപ്പോൾ ചെൽസി.എംബപ്പേയെ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമായ സ്ഥിതിക്ക് ടോഡ് ബോഹ്ലിയും രംഗപ്രവേശനം ചെയ്തു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പണം ഒരു തടസ്സമാവില്ല. പക്ഷേ എംബപ്പേ ചെൽസിയെ തിരഞ്ഞെടുക്കുമോ എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്.

മറ്റൊരു ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്.ഖത്തർ ഉടമകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കാനുള്ള സാധ്യത ഇവിടെയുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ എംബപ്പേ യുണൈറ്റഡിലേക്ക് എത്താനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല. റയൽ മാഡ്രിഡിലേക്ക് വരാൻ സാധിച്ചില്ലെങ്കിൽ ഒരുപക്ഷേ എംബപ്പേ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിഗണിച്ചേക്കും. ഏതായാലും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കൂടുമാറാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ എന്തായാലും എംബപ്പേ പിഎസ്ജിയോട് വിട പറഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *