എംബപ്പേ തന്നെ കത്ത് ലീക്കാക്കി? ചതിക്കപ്പെട്ടുവെന്ന തോന്നലിൽ പിഎസ്ജി!

കഴിഞ്ഞ വർഷമായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിലേക്ക് വരാൻ വിസമ്മതിച്ചുകൊണ്ട് പിഎസ്ജിയുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയത്.രണ്ടു വർഷത്തേക്ക് ആയിരുന്നു അദ്ദേഹം പുതിയ കരാറിൽ ഒപ്പുവച്ചത്.കൂടാതെ ആ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ എംബപ്പേക്കുണ്ട്. അങ്ങനെ 2025 വരെ അദ്ദേഹം തുടരും എന്നായിരുന്നു ക്ലബ്ബിന്റെ പ്രതീക്ഷകൾ.

എന്നാൽ കിലിയൻ എംബപ്പേ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം ഇന്നലെ എടുത്തിട്ടുണ്ട്. അതായത് 2024 വരെയുള്ള കോൺട്രാക്ട് പൂർത്തിയാക്കി കഴിഞ്ഞാൽ താൻ ക്ലബ്ബ് വിടുമെന്നാണ് എംബപ്പേ പിഎസ്ജിയെ അറിയിച്ചിട്ടുള്ളത്. 2025 വരെ കോൺട്രാക്ട് പുതുക്കാൻ എംബപ്പേ ഉദ്ദേശിക്കുന്നില്ല. അതായത് 2024ൽ താൻ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബിനോട് വിടപറയും എന്നാണ് എംബപ്പേയുടെ നിലപാട്.

യഥാർത്ഥത്തിൽ എംബപ്പേ ക്ലബ്ബിന് ഒരു കത്ത് അയക്കുകയാണ് ചെയ്തിട്ടുള്ളത്. കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഈ കത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 31 വരെ ഈ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള സമയം എംബപ്പേക്കുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ധൃതിപ്പെട്ട് തീരുമാനം എടുക്കുകയായിരുന്നു. മാത്രമല്ല ഈ കത്ത് അയക്കേണ്ട യാതൊരുവിധ ആവശ്യവും ഇവിടെയില്ല.അതായത് കോൺട്രാക്ട് പുതുക്കാൻ താല്പര്യമില്ലെങ്കിൽ എംബപ്പേക്ക് അത് അറിയിക്കാതിരുന്നാലും മതി. കാരണം ഓഗസ്റ്റ് 1 മുതൽ ആ ഓപ്ഷൻ അവിടെ ഇല്ലാതാവും.

പക്ഷേ എംബപ്പേ ക്ലബ്ബിന് കത്ത് അയച്ചു എന്നുള്ളത് മാത്രമല്ല ആ കത്ത് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതായത് എംബപ്പേയുടെ ക്യാമ്പ് തന്നെയാണ് ഈ കത്ത് ചോർത്തിയിട്ടുള്ളത്. ഇത് പിഎസ്ജിക്ക് തന്നെ തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമാണ്. തങ്ങൾ ചതിക്കപ്പെട്ടു എന്ന തോന്നലാണ് ഇപ്പോൾ പിഎസ്ജിക്ക് ഉണ്ടായിട്ടുള്ളത്.എംബപ്പേയുടെ ക്യാമ്പ് തന്നെയാണ് ഇതിന് പിറകിലെന്ന് എന്നാണ് പിഎസ്ജി വിശ്വസിക്കുന്നത്.മിറർ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏതായാലും എംബപ്പേ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ വിൽക്കാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം. അടുത്ത സമ്മറിൽ അദ്ദേഹത്തെ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിട്ട് പോവാൻ പിഎസ്ജി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ സമ്മറിൽ താരത്തെ വിൽക്കാൻ പിഎസ്ജി തീരുമാനിച്ചിട്ടുള്ളത്. റയൽ മാഡ്രിഡ് രംഗത്ത് വരുമെന്നാണ് ഇപ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *