നെയ്മർക്ക് വമ്പൻ ഓഫർ നൽകി അൽ ഹിലാൽ!

തങ്ങളുടെ ഫുട്ബോൾ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളാണ് സൗദി അറേബ്യ ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയതിന് പിന്നാലെയാണ് വലിയ മാറ്റങ്ങൾ സൗദിയിൽ സംഭവിച്ചത്.ഇപ്പോൾ ഒരുപാട് സൂപ്പർതാരങ്ങൾ സൗദിയിലേക്ക് വരുന്നുണ്ട്. കരീം ബെൻസിമ കൂടി എത്തിക്കാൻ കഴിഞ്ഞത് സൗദിക്ക് കൂടുതൽ ഊർജ്ജം പകരുന്ന ഒരു കാര്യമാണ്.

ലയണൽ മെസ്സിക്ക് വേണ്ടി സൗദി ക്ലബ്ബായ അൽ ഹിലാൽ പരമാവധി ശ്രമിച്ചിരുന്നു.500 മില്യൺ യൂറോ എന്ന ഭീമമായ തുകയായിരുന്നു മെസ്സിക്ക് ഒരു വർഷത്തേക്ക് അൽ ഹിലാൽ വാഗ്ദാനം ചെയ്തിരുന്നത്.എന്നാൽ ഇത് ലയണൽ മെസ്സി തള്ളിക്കളഞ്ഞു കൊണ്ട് ഇന്റർ മിയാമിയിലേക്ക് പോകാൻ തീരുമാനിച്ചു. സൗദിക്ക് വളരെയധികം ആഘാതമേൽപിച്ച ഒരു തീരുമാനമാണ് ലിയോ മെസ്സി എടുത്തിരുന്നത്.

മെസ്സിയെ ലഭിച്ചില്ലെങ്കിൽ മറ്റൊരു സൂപ്പർതാരത്തെ എത്തിക്കാൻ അൽ ഹിലാൽ ഉദ്ദേശിക്കുന്നുണ്ട്.ആ സൂപ്പർതാരം ഇപ്പോൾ നെയ്മർ ജൂനിയറാണ്. നെയ്മറെ സ്വന്തമാക്കാൻ അൽ ഹിലാലിന് താല്പര്യമുണ്ട് എന്നുള്ളത് മാത്രമല്ല അവർ ഒരു ഓഫർ നെയ്മർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. 200 മില്യൺ യൂറോ എന്ന വലിയ തുകയാണ് ഒരു വർഷത്തേക്ക് നെയ്മർക്ക് വേണ്ടി അൽ ഹിലാൽ ഓഫർ ചെയ്തിരിക്കുന്നത്.സിബിഎസ് സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതായത് നെയ്മർ ഇപ്പോൾ ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നുണ്ട്.പിഎസ്ജി അദ്ദേഹത്തെ ഒഴിവാക്കാനുള്ള ഒരുക്കത്തിലും ആണ്. ട്രാൻസ്ഫർ ഫീ ആയികൊണ്ട് 45 മില്യൻ യൂറോ നൽകാൻ ഈ സൗദി ക്ലബ്ബ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്.പക്ഷേ നെയ്മർ സൗദിയിലേക്ക് വരാനുള്ള സാധ്യതകൾ കുറവാണ്.അദ്ദേഹം യൂറോപ്പിൽ തന്നെ തുടരാൻ ആയിരിക്കും ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *