മെസ്സിയോ CR7നോ? സാലറിയുടെ കാര്യത്തിൽ ഇപ്പോൾ ആരാണ് മുന്നിൽ?
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് ചേക്കേറിയത്.അൽ നസ്റിന്റെ വമ്പൻ ഓഫർ അദ്ദേഹം സ്വീകരിക്കുകയായിരുന്നു.അതോടുകൂടി ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമായി കൊണ്ട് മാറാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു.
മറ്റൊരു സൂപ്പർതാരമായ ലയണൽ മെസ്സിക്ക് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലില്‍ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. ഒരു ബില്യൺ യൂറോയുടെ ഓഫർ നിരസിച്ചുകൊണ്ട് ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിലേക്കാണ് ചേക്കേറിയത്. ഇനിമുതൽ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുക. അതുകൊണ്ടുതന്നെ നിലവിൽ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം മെസ്സിയാണോ റൊണാൾഡോയാണോ എന്നുള്ളത് സംശയമുണ്ടാക്കുന്ന കാര്യമാണ്.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിക്ക് ഇന്റർമിയാമിയിൽ ആകെ 100 മില്യൺ പൗണ്ടിനും 120 മില്യൻ പൗണ്ടിനും ഇടയിലുള്ള ഒരു തുകയായിരിക്കും ലഭിക്കുക.ആകെ നെറ്റ് ആയിട്ടുള്ള ഒരു തുകയാണിത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിലേക്ക് വന്നാൽ 177 മില്യൻ പൗണ്ട് ആണ് റൊണാൾഡോ ആകെ സമ്പാദിക്കുന്നത്. അതായത് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരം.
As it stands, Lionel Messi will finish with one more goal than Cristiano Ronaldo in Europe's top five leagues 👀 pic.twitter.com/bHtcH2ChMm
— ESPN FC (@ESPNFC) June 8, 2023
പക്ഷേ എടുത്തു പറയേണ്ട കാര്യം അൽ ഹിലാലിന്റെ റെക്കോർഡ് ഓഫർ ലയണൽ മെസ്സി നിരസിച്ചു എന്നുള്ളത് തന്നെയാണ്. കൂടാതെ പുതുതായി സൗദി അറേബ്യൻ ലീഗിലേക്ക് എത്തിയ കരീം ബെൻസിമയും ഇപ്പോൾ വലിയ ഒരു തുക തന്നെ സമ്പാദിക്കുന്നുണ്ട്.മെസ്സിയുടെ കരാറിൽ മറ്റൊരു ഓപ്ഷൻ കൂടി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതായത് MLS ൽ പുതിയ ക്ലബ്ബ് തുടങ്ങാനുള്ള അനുമതി മെസ്സിക്കുണ്ട്. ഫുട്ബോളിൽ നിന്നും വിരമിച്ചതിനുശേഷം മെസ്സി ഇത് ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.