റൊണാൾഡോ,ബെക്കാം,മെസ്സി..!ക്രിസ്റ്റ്യാനോക്കും വേണം ഒരു ക്ലബ്ബ്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 38 കാരനായ റൊണാൾഡോ ഇനി ഒരുപാട് കാലമൊന്നും ഫുട്ബോളിൽ തുടരാൻ സാധ്യതയില്ല. 40 വയസ്സിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചേക്കുമെന്ന് തന്നെയാണ് പലരും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനുശേഷം താരത്തിന്റെ പദ്ധതികൾ എന്തൊക്കെയാണ് എന്നുള്ളത് കഴിഞ്ഞ ദിവസം റൊണാൾഡോയോട് തന്നെ ചോദിക്കപ്പെട്ടിരുന്നു.
ഏതെങ്കിലും ക്ലബ്ബിനെ സ്വന്തമാക്കുമോ എന്നുള്ളതായിരുന്നു മാധ്യമപ്രവർത്തകർക്ക് അറിയേണ്ടത്. ഭാവിയിൽ ഒരു ക്ലബ്ബിന് സ്വന്തമാക്കാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം റൊണാൾഡോ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ ആലോചിച്ച ഒരു കാര്യമാണ് സ്വന്തമായി ഒരു ക്ലബ്ബ് എന്നുള്ളത്. തീർച്ചയായും സ്വന്തമായി ഒരു ക്ലബ്ബ് ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
Cristiano Ronaldo says he would like to own a football club one day 👀 pic.twitter.com/B5pCSNR3t6
— ESPN FC (@ESPNFC) June 8, 2023
ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിലാണ് നിലവിൽ ലയണൽ മെസ്സി ഉള്ളത്. 2007 ൽ MLS ലെക്ക് ബെക്കാം വന്ന സമയത്ത് ഒരു ക്ലബ്ബ് തുടങ്ങാനുള്ള അനുമതി അദ്ദേഹത്തിന്റെ കോൺട്രാക്ടിൽ തന്നെ ഉണ്ടായിരുന്നു. അത് ഉപയോഗപ്പെടുത്തി കൊണ്ടാണ് ബെക്കാം 2018ൽ സ്വന്തമായി ഒരു ക്ലബ്ബ് ആരംഭിച്ചത്.ലയണൽ മെസ്സിക്കും ഇതേ ഓപ്ഷൻ ഇപ്പോൾ ഉണ്ട്. അതായത് ഭാവിയിൽ MLS ൽ സ്വന്തമായി ക്ലബ്ബ് രൂപീകരിക്കാൻ. ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസ്സാരിയോ രണ്ട് ക്ലബ്ബിന്റെ ഉടമയാണ് നിലവിൽ. കൂടുതൽ ക്ലബ്ബുകളെ സ്വന്തമാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്വന്തമായി ക്ലബ്ബ് തുടങ്ങാനുള്ള അനുമതി ഒന്നും ഇതുവരെ കോൺട്രാക്ടുകളിൽ ലഭിച്ചിട്ടില്ല.പക്ഷേ സാമ്പത്തികമായി വളരെയധികം ശക്തനാണ് റൊണാൾഡോ. അതുകൊണ്ടുതന്നെ ഒരു ക്ലബ്ബിന്റെ ഉടമസ്ഥനാവുക എന്നുള്ളത് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.