യുണൈറ്റഡ് ആരാധകരെ പുകഴ്ത്തി മഗ്വയ്ർ, ഇന്ന് അവസാന മത്സരമോ?
ഇന്ന് FA കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് പ്രശസ്തമായ Wembley സ്റ്റേഡിയത്തിൽ വെച്ചാണ് ഈ കലാശ പോരാട്ടം നടക്കുക. നിലവിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തുക എന്നുള്ളത് യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. പക്ഷേ അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 2 ഗോളുകൾക്ക് സിറ്റിയെ പരാജയപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളത് യുണൈറ്റഡിന് ആശ്വാസം നൽകുന്ന കാര്യമാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് നായകനായ ഹാരി മഗ്വയ്റേ ഈ സീസണിന് ശേഷം ക്ലബ്ബ് ഒഴിവാക്കുമെന്നുള്ള റൂമറുകൾ വളരെ സജീവമാണ്. അതുകൊണ്ടുതന്നെ ചിലപ്പോൾ താരത്തിന്റെ യുണൈറ്റഡിനോടൊപ്പമുള്ള അവസാനത്തെ മത്സരമായേക്കാം ഇന്ന്. ഇന്നത്തെ മത്സരത്തിൽ താരത്തിന് പരിശീലകൻ അവസരം നൽകുമോ എന്നുള്ളതും കണ്ടറിയേണ്ട കാര്യമാണ്. ഏതായാലും ഈ മത്സരത്തിനു മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ ഹാരി മഗ്വയ്ർ വാനോളം പ്രശംസിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
According to reports, Manchester United would pay Harry Maguire £10m if he leaves this summer 💰
— Sky Sports Premier League (@SkySportsPL) June 1, 2023
” ഈ സീസണിൽ പലപ്പോഴും പോസിറ്റീവായ റിസൾട്ട് ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.അതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത് ആരാധകരാണ്. സീസണിൽ ഉടനീളം അവർ ഞങ്ങളോടൊപ്പമുണ്ട്. ഈ ഫൈനൽ മത്സരത്തിലും അവർ ഞങ്ങൾക്ക് വേണ്ടി പരമാവധി ശബ്ദമുയർത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവരെ അഭിമാനിതരാക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഓരോ മത്സരത്തിലും അവർ കൂടുതൽ ഊർജ്ജവും ഇന്റൻസിറ്റിയും ഞങ്ങൾക്ക് പകർന്നു നൽകുന്നു. കഴിഞ്ഞ സീസൺ ഞങ്ങളെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. പക്ഷേ ഞങ്ങൾ തിരിച്ചു വരുന്നു എന്നുള്ളത് വളരെ പോസിറ്റീവായ ഒരു കാര്യമാണ്. വളരെയധികം മതിപ്പ് ഉണ്ടാക്കുന്ന ഒരു കാര്യമാണ് ” ഇതാണ് മഗ്വയ്ർ പറഞ്ഞിട്ടുള്ളത്.
പരിശീലകനായി കൊണ്ട് ടെൻ ഹാഗ് വന്നതിനുശേഷം വേണ്ടത്ര അവസരങ്ങൾ മഗ്വയ്ർക്ക് ലഭിക്കാറില്ല.പ്രീമിയർ ലീഗിൽ കേവലം 16 മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ താരം കളിച്ചിട്ടുള്ളത്. പല മത്സരങ്ങളിലും പകരക്കാരനായി കൊണ്ടാണ് മഗ്വയ്ർ കളത്തിലേക്ക് വന്നിട്ടുള്ളത്. വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതകൾ ഏറെയാണ്