മെസ്സിയുടെ ഭാവിയുടെ കാര്യത്തിൽ പുതിയ അപ്ഡേറ്റുമായി ഫാബ്രിസിയോ.

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണോടു കൂടി പിഎസ്ജിയോട് വിടപറയും എന്നുള്ളത് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.ഇനി ക്ലബ്ബിനോടൊപ്പം കേവലം ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. അതിനുശേഷം ലയണൽ മെസ്സി പാരിസ് വിടും.എങ്ങോട്ട് എന്നത് ഇപ്പോഴും അവ്യക്തമാണ്.

മെസ്സി തന്റെ ഭാവിയെക്കുറിച്ച് എപ്പോൾ തീരുമാനമെടുക്കും?അതായിരുന്നു ആരാധകർക്ക് അറിയേണ്ടത്. ആവശ്യത്തിൽ പ്രമുഖ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. വരുന്ന കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ലയണൽ മെസ്സി തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കും എന്നാണ് ഫാബ്രിസിയോ പറഞ്ഞുവെക്കുന്നത്.

മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തും എന്നത് ഒരു കാരണവശാലും ഇപ്പോൾ ഉറപ്പിച്ചു പറയാൻ ആവില്ല.അതിപ്പോഴും അനിശ്ചിതത്വത്തിലാണ്. കാരണം ലയണൽ മെസ്സിക്ക് ഇതുവരെ ഒരു ഓഫർ നൽകാൻ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്നത് ഇപ്പോൾ നമുക്ക് ഉറപ്പിക്കാൻ കഴിയില്ല.

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ ഓഫർ ഇപ്പോൾ ലയണൽ മെസ്സിയുടെ മുന്നിലുണ്ട്. അടുത്ത ആഴ്ച തന്നെ മെസ്സി തന്നെ പുതിയ ക്ലബ്ബ് പ്രഖ്യാപിക്കില്ല. മറിച്ച് തന്റെ ഭാവി പദ്ധതികൾ അദ്ദേഹം കണ്ടുവെക്കും. ബാഴ്സക്ക് വേണ്ടി മെസ്സി കാത്തിരിക്കുമോ അതല്ല മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *