ഇനിമുതൽ ‘എൽ ക്ലാസിക്കോ’ ഇല്ല, ബാൻ ലഭിച്ചതിന്റെ കാരണം ഇതാണ്.
ക്ലബ്ബ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചിരവൈരികളാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയും റയൽ മാഡ്രിഡും. ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിന് ഒരു പ്രത്യേക സ്വീകാര്യത തന്നെ ഫുട്ബോൾ ലോകത്ത് ഉണ്ട്. മാത്രമല്ല ഈ രണ്ട് ടീമുകളും ഏറ്റുമുട്ടുന്ന മത്സരം എൽ ക്ലാസ്സിക്കോ എന്ന പേരിലാണ് അറിയപ്പെടാറുള്ളത്. ഇതിന്റെ ചുവടുപിടിച്ച് മറ്റു പല മത്സരങ്ങൾക്ക് പോലും എൽ ക്ലാസ്സിക്കോ എന്ന വിശേഷണം നൽകാറുണ്ട്.
രണ്ട് ടീമുകളും എൽ ക്ലാസ്സിക്കോ എന്ന വിശേഷണം തങ്ങളുടെ മാർക്കറ്റിങ്ങിന് വേണ്ടി ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഇനി ഈ രണ്ടു ടീമുകൾക്കും എൽ ക്ലാസിക്കോ പദം ഉപയോഗിക്കാൻ സാധിക്കില്ല.ഇത് ഉപയോഗിക്കുന്നതിൽ നിന്നും രണ്ട് ടീമുകളെയും വിലക്കിയിട്ടുണ്ട്. സ്പെയിനിലെ പേറ്റന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തിരിക്കുന്നത്.
ലാലിഗയാണ് ഈയൊരു പ്രയോഗം സ്ഥാപിച്ചിരുന്നത്. എന്നാൽ ലാലിഗക്ക് പുറത്തും ഇത് വളരെ വ്യാപകമായ തോതിൽ ഉപയോഗിക്കപ്പെട്ടിരുന്നു. ഇങ്ങനെ വ്യാപകമായ രീതിയിൽ ഉപയോഗിക്കുന്നതിൽ ഒരു റിസ്ക് ഉണ്ട് എന്നാണ് ഇപ്പോൾ ഈ ഓഫീസ് കാരണമായി കൊണ്ട് ചൂണ്ടിക്കാണിക്കുന്നത്. യഥാർത്ഥത്തിൽ ഈ പേരിനുള്ള അവകാശം ലാലിഗക്കാണ്. അത് ലാലിഗയുടെ പേരിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.
❗ Barcelona & Real Madrid can no longer call their games "El Clásico". Barca & Real Madrid's request to use this name was denied by the Spanish Patent and Trademark Office because of the possibility of confusion with the brand that La Liga has been using.
— Barça Buzz (@Barca_Buzz) May 26, 2023
Via: @relevo pic.twitter.com/sEPWFF1rS4
ബാഴ്സയും റയൽ മാഡ്രിഡും ചേർന്നുകൊണ്ട് ഈ പേറ്റന്റിന് വേണ്ടി ശ്രമിക്കുകയായിരുന്നു.അതാണ് ഇപ്പോൾ നിരസിക്കപ്പെട്ടിട്ടുള്ളത്.എന്നാൽ ഈ വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവസരം ഈ രണ്ട് ക്ലബ്ബുകൾക്കും മുന്നിലുണ്ട്.അവർ അത് ഉപയോഗപ്പെടുത്തുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഈ സീസണിൽ തന്നെ ആകെ അഞ്ച് എൽ ക്ലാസിക്കോ മത്സരങ്ങൾ നടന്നിരുന്നു. കൂടാതെ വരുന്ന പ്രീ സീസണിലും റയൽ മാഡ്രിഡും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ഏതായാലും എൽ ക്ലാസ്സിക്കോ എന്ന പദം ഉപയോഗിക്കാനുള്ള പേറ്റന്റ് നിലവിൽ ലാലിഗക്കാണ് ഉള്ളത്.