ബാഴ്സക്ക് വീണ്ടും തോൽവി,അൽ നസ്റിനെ രക്ഷിച്ച് റൊണാൾഡോ.
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ നസ്റിന് വിജയം. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് അൽ നസ്ർ അൽ ശബാബിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഗോളാണ് അൽ നസ്റിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
25ആം മിനിറ്റിൽ ഗുയാൻക്ക പെനാൽറ്റിയിലൂടെ അൽഷബാബിന് ലീഡ് നേടിക്കൊടുത്തു. നാല്പതാം മിനിറ്റിൽ അദ്ദേഹം വീണ്ടും ഗോൾ നേടിയതോടെ അൽ നസ്ർ രണ്ട് ഗോളിന് പിറകിലായി. എന്നാൽ 44ആം മിനിറ്റിൽ ടാലിസ്കെയും 51ആം മിനിട്ടിൽ ഗരീബും ഗോൾ നേടിയതോടെ മത്സരം സമനിലയിൽ ആയിരുന്നു. പിന്നീട് 59ആം മിനിട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഗോൾ പിറന്നത്.
Great team spirit to come back and win it!
— Cristiano Ronaldo (@Cristiano) May 23, 2023
Big thank you to the fans that stood with us when we most needed ! 🙌🏻 💛💙 pic.twitter.com/juwdTz5HUW
ഗുസ്താവോയുടെ പാസ് സ്വീകരിച്ച റൊണാൾഡോ ഡിഫന്റർമാർക്കിടയിലൂടെ മുന്നേറുകയായിരുന്നു.തുടർന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് അപ്പോൾ അദ്ദേഹം വലയിൽ എത്തിച്ചത്.ഈ ഗോളിന്റെ ബലത്തിലാണ് ക്ലബ്ബ് വിജയിച്ചത്.63 പോയിന്റുള്ള അൽ നസ്ർ നിലവിൽ രണ്ടാം സ്ഥാനത്താണ്.
അതേസമയം ലാലിഗ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണ ഒരിക്കൽ കൂടി പരാജയപ്പെട്ടിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്സ റയൽ വല്ലഡോലിഡിന്റെ മുമ്പിൽ പരാജയപ്പെട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങിയത് ബാഴ്സയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.ലെവന്റോസ്ക്കിയായിരുന്നു ബാഴ്സയുടെ ഏക ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടത് ബാഴ്സയ്ക്ക് ക്ഷീണം ചെയ്തിട്ടുണ്ട്.