എംബപ്പേയുടെ മികവിൽ പിഎസ്ജി,ഹൂലിയന്റെ ഗോളിൽ ചെൽസി വീണു.
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ ഓക്സെറെയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേയാണ് പിഎസ്ജിയുടെ രണ്ട് ഗോളുകളും നേടിയത്. ഇതോടുകൂടി പിഎസ്ജി കിരീടത്തിലേക്ക് കൂടുതൽ അടുത്തു കഴിഞ്ഞു.
മത്സരത്തിന്റെ ആറാം മിനിറ്റിൽ എംബപ്പേ ആദ്യ ഗോൾ നേടുകയായിരുന്നു. ഫാബിയാൻ റൂയിസാണ് അസിസ്റ്റ് നൽകിയത്. രണ്ട് മിനിട്ടിനു ശേഷം താരം വീണ്ടും വലകുലുക്കി.ഇത്തവണ ലയണൽ മെസ്സിയായിരുന്നു അസിസ്റ്റ് നൽകിയത്. പിന്നീട് രണ്ടാം പകുതിയിൽ അവർ ഒരു ഗോൾ മടക്കിയെങ്കിലും പിഎസ്ജിയെ തളക്കാൻ അത് മതിയാകുമായിരുന്നില്ല. 36 മത്സരങ്ങൾ പൂർത്തിയായപ്പോൾ 84 പോയിന്റുമായി പിഎസ്ജി ഒന്നാമതാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 78 പോയിന്റ് ഉള്ള ലെൻസ് ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.
BACK-TO-BACK GOALS BY MBAPPE ⚽️⚽️ pic.twitter.com/ljrEETLQb9
— Ligue 1 English (@Ligue1_ENG) May 21, 2023
അതേസമയം ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിട്ടുണ്ട്. എതിർ ഇല്ലാത്ത ഒരു ഗോളിന് ആയിരുന്നു ചെൽസിയെ സിറ്റി പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഹൂലിയൻ ആൽവരസ് ഒരിക്കൽ കൂടി ഗോൾ നേടുകയായിരുന്നു. പ്രധാന താരങ്ങൾക്ക് എല്ലാം സിറ്റി വിശ്രമം അനുവദിച്ചിട്ടും ചെൽസി അവർക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു.
ഈ മത്സരത്തിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടനേട്ടം മാഞ്ചസ്റ്റർ സിറ്റി ആഘോഷിച്ചിട്ടുണ്ട്.തുടർച്ചയായ മൂന്നാം തവണയാണ് സിറ്റി പ്രീമിയർ ലീഗ് സ്വന്തമാക്കുന്നത്.36 മത്സരങ്ങളിൽ നിന്ന് 88 പോയിന്റ് ആണ് നിലവിൽ സിറ്റിക്ക് ഉള്ളത്.ബ്രൈറ്റൻ,ബ്രന്റ് ഫോർഡ് എന്നിവരെയാണ് ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് നേരിടാനുള്ളത്.