കൂട്ടീഞ്ഞോയെ വിറ്റൊഴിവാക്കണം, ആഴ്‌സണലിനെയും ന്യൂകാസിലിനെയും സമീപിച്ച് ബാഴ്സലോണ

അടുത്ത സീസണിലേക്കുള്ള തന്റെ പദ്ധതികളിൽ ഫിലിപ്പെ കൂട്ടീഞ്ഞോയെ ഉൾപ്പെടുത്താൻ ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനാൽ തന്നെ താരത്തിന് ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടൽ നിർബന്ധമായികൊണ്ടിരിക്കുകയാണ്. താരത്തെ വിറ്റൊഴിവാക്കാൻ ഏറ്റവും കൂടുതൽ ദൃതി പിടിക്കുന്നത് ബാഴ്സലോണയാണ്. കാരണം മറ്റൊന്നുമല്ല,താരത്തെ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ഫണ്ട്‌ ഉപയോഗിച്ചാണ് ബാഴ്സ ഇന്റർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനെ വാങ്ങാൻ ഉദ്ദേശിക്കുന്നത്. നിലവിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ബാഴ്സക്ക് മുന്നിൽ ഇതല്ലാതെ വേറെ ഓപ്ഷൻ ഇല്ലാത്തതിനാലാണ് താരത്തെ എത്രയും പെട്ടന്ന് വിൽക്കാൻ ബാഴ്സ ധൃതി പിടിക്കുന്നത്. എന്നാൽ മറ്റേത് ക്ലബുമായും കൃത്യമായ ധാരണയിലെത്താൻ ബാഴ്സക്ക് കഴിയാത്തതാണിപ്പോൾ വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ മിററിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫിലിപ്പെ കൂട്ടീഞ്ഞോ വിൽക്കാൻ ബാഴ്സ ആഴ്‌സണലിനെയും ന്യൂകാസിലിനെയും അങ്ങോട്ട് സമീപിച്ചിരിക്കുകയാണ്.

2018-ൽ ലിവർപൂളിൽ നിന്നാണ് 142 മില്യൺ പൗണ്ടിന് താരം ബാഴ്സയിൽ എത്തുന്നത്. എന്നാൽ താരത്തിന് ബാഴ്സയിൽ ശോഭിക്കാനാവാതെ വന്നതോടെ താരത്തെ ലോണിൽ ബയേണിൽ വിട്ടു. എന്നാൽ അവിടെയും തന്റെ പ്രതാപകാലത്തേക്ക് മടങ്ങിവരാൻ കൂട്ടീഞ്ഞോക്ക് കഴിഞ്ഞില്ല. ഫലമായി താരം ഈ സീസൺ അവസാനത്തോടെ ബാഴ്സയിൽ തന്നെ തിരിച്ചെത്തും. 98 മില്യൺ പൗണ്ട് ആണ് ലൗറ്ററോക്ക് വേണ്ടി ഇന്റർ ആവിശ്യപ്പെടുന്നത്. ഇതിനാലാണ് താരത്തെ വിൽക്കാൻ ശ്രമങ്ങൾ ബാഴ്സ നടത്തുന്നത്. മുൻപ് ആഴ്‌സണലുമായും ന്യൂകാസിലുമായും കൂട്ടീഞ്ഞോയെ ബന്ധപ്പെടുത്തി വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഒന്നും ധാരണയിൽ എത്തിയിരുന്നില്ല. താരത്തിന്റെഉയർന്ന വിലയും സാലറിയുമാണ് ഈ ക്ലബുകൾക്ക് തിരിച്ചടിയാവുന്നത്. ഒരുപക്ഷെ താരത്തെ ലോണിൽ ക്ലബിൽ എത്തിക്കാനുള്ള സാധ്യതകളും ആഴ്‌സണൽ നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *