രണ്ട് തീപ്പൊരി ഗോളുകൾ,സമനില തെറ്റാതെ റയലും സിറ്റിയും!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ സെമിഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. റയലിന്റെ മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി വിനീഷ്യസ് ജൂനിയർ ലീഡ് നേടിയപ്പോൾ ഡി ബ്രൂയിനയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് സമനില ഗോൾ നേടിക്കൊടുത്തത്.
രണ്ട് ടീമുകളും തങ്ങളുടെ സൂപ്പർതാരങ്ങളെ എല്ലാം അണിനിരത്തി കൊണ്ടാണ് ഈ മത്സരത്തിന് വന്നത്. മത്സരത്തിന്റെ 36ആം മിനിട്ടിൽ വിനീഷ്യസിലൂടെയാണ് റയൽ ലീഡ് നേടിയത്. കമവിങ്ക നീക്കി നൽകിയ ബോൾ ബോക്സിന് വെളിയിൽ നിന്നും ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വിനീഷ്യസ് വലയിൽ എത്തിക്കുകയായിരുന്നു. ഒരു തകർപ്പൻ ഗോൾ ആയിരുന്നു ഈ ബ്രസീലിയൻ സൂപ്പർ താരം നേടിയിരുന്നത്.
Erling Haaland had less touches (21) than Ederson (29) against Real Madrid.
— ESPN FC (@ESPNFC) May 9, 2023
What a performance by the Real Madrid backline 😦 pic.twitter.com/P0P7DecDwY
എന്നാൽ 67ആം മിനുട്ടിൽ ഡി ബ്രൂയിന അതേ നാണയത്തിൽ തിരിച്ചടിച്ചു.ഗുണ്ടോഗന്റെ പാസിൽ നിന്ന് ഡി ബ്രൂയിന തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. അങ്ങനെ രണ്ട് മികച്ച ഗോളുകളാണ് ഈ മത്സരത്തിൽ പിറന്നത്.ഈ ഗോളുകളിലാണ് സമനില പിറന്നത്.
ഇനി ഈ മാസം പതിനെട്ടാം തീയതിയാണ് ഇതിന്റെ രണ്ടാം പാദ സെമി ഫൈനൽ പോരാട്ടം നടക്കുക. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.