CR7 റയലിലേക്ക് തിരിച്ചെത്തണമെന്ന് ബ്രസീലിയൻ ഇതിഹാസം.

നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഇപ്പോൾ ക്ലബ്ബിന്റെ പ്രകടനം മോശമാണ്. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം റൊണാൾഡോ ക്ലബ്ബ് വിടാൻ ആലോചിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഏതായാലും എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ റൊണാൾഡോയുടെ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തന്നെ മടങ്ങി എത്തണമെന്നാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്. ഇപ്പോഴും ടീമിനെ സഹായിക്കാൻ ക്രിസ്റ്റ്യാനോക്ക് കഴിയുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ കരിയർ അവസാനിപ്പിക്കാൻ വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തന്നെ മടങ്ങിയെത്തിയാൽ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം അത് വളരെ മനോഹരമായ ഒരു കാര്യമായിരിക്കും. പക്ഷേ അദ്ദേഹത്തിന് 25 വയസ്സുള്ളപ്പോഴുള്ള പ്രകടനം ഒരുകാരണവശാലും ആരാധകർ ഡിമാൻഡ് ചെയ്യാൻ പാടില്ല. പക്ഷേ ക്ലബ്ബിന് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ സഹായിക്കാൻ ഇപ്പോഴും റൊണാൾഡോക്ക് സാധിക്കും “ഇതാണ് ബ്രസീൽ ഇതിഹാസം പറഞ്ഞിട്ടുള്ളത്.

പക്ഷേ റൊണാൾഡോ ഒരു താരം എന്ന നിലയിൽ റയലിലേക്ക് തിരിച്ചെത്താൻ സാധ്യതകൾ ഒട്ടുമില്ല. ഒരുപക്ഷേ ക്ലബ്ബിന്റെ അംബാസഡർ ആയിക്കൊണ്ട് റൊണാൾഡോ റയലിലേക്ക് തിരിച്ചെത്തിയേക്കാം

Leave a Reply

Your email address will not be published. Required fields are marked *