ബ്രസീലിയൻ വണ്ടർകിഡ് ഇനി ബാഴ്സയിൽ !
മറ്റൊരു ബ്രസീലിയൻ താരത്തെ കൂടി സ്വന്തം തട്ടകത്തിലെത്തിച്ച് സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ. ബ്രസീലിയൻ ക്ലബ് സാവോപോളോയുടെ യുവതാരം ഗുസ്താവോ മയയെയാണ് ബാഴ്സ ക്ലബിലെത്തിച്ചത്. ബാഴ്സ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും താരത്തെ ബാഴ്സ റാഞ്ചിയതായി ഇഎസ്പിഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 4.5 മില്യൺ യുറോക്കാണ് ഡീൽ നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പത്തൊൻപതുകാരനായ ഗുസ്താവോ മുന്നേറ്റനിര താരമാണ്.
⚠️🔵🔴 Gustavo Maia confirmando su fichaje por el Barça en su Instagram. Los azulgranas pagan 4.5M por el brasileño #fcblive pic.twitter.com/miPLTVhzZL
— Albert Rogé (@albert_roge) July 13, 2020
താൻ ബാഴ്സയിൽ എത്തിയ കാര്യം ഗുസ്താവോ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. സ്പോർട്ടിന്റെ റിപ്പോർട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇട്ടു കൊണ്ടാണ് ബാഴ്സയുമായി കരാറിൽ എത്തിയ കാര്യം താരം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ബാഴ്സലോണ ബിയിലേക്കായിരിക്കും നിലവിൽ താരം ചേക്കേറുക എന്നാണ് അറിയാൻ കഴിയുന്നത്. മയയുടെ ഏജന്റ് ആയ ഡാനിലോ സിൽവ കഴിഞ്ഞ മാസം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. താരത്തിന് ബാഴ്സയിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ട് എന്നായിരുന്നു അദ്ദേഹം അന്ന് അറിയിച്ചത്.
📰 [ESPN Brazil] | Brazilian Club Sao Paulo has agreed to sell 19 year old forward Gustavo Maia to Barcelona for €4.5 million. pic.twitter.com/2FaWweIDn0
— BarçaTimes (@BarcaTimes) July 13, 2020