പിഎസ്ജി സൂപ്പർ താരം കരാർ പുതുക്കി, പ്രഖ്യാപനം യഥാർത്ഥ സമയത്ത്!

പിഎസ്ജി ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച എട്ടുമത്സരങ്ങളിൽ നാലെണ്ണത്തിലും അവർ പരാജയപ്പെട്ടിട്ടുണ്ട്.ലീഗ് വണ്ണിലെ പിഎസ്ജിയുടെ ലീഡ് ക്രമാതീതമായി കുറയുകയാണ്. മാത്രമല്ല ആരാധകരിൽ നിന്നും വലിയ വിമർശനങ്ങളും ഏൽക്കേണ്ടി വരുന്നുണ്ട്.

ഇതിനിടെ പിഎസ്ജി തങ്ങളുടെ നായകനായ മാർക്കിഞ്ഞോസിന്റെ കോൺട്രാക്ട് പുതുക്കിയിട്ടുണ്ട്.2024 വരെയായിരുന്നു താരത്തിന് കരാർ ഉണ്ടായിരുന്നത്. അത് മൂന്ന് വർഷത്തേക്ക് പുതുക്കി 2027 വരെ നീട്ടിയിട്ടുണ്ട്.എന്നാൽ ഇക്കാര്യം ക്ലബ്ബ് ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ല.ശരിയായ സമയത്തായിരിക്കും ഈ പ്രഖ്യാപനം ഉണ്ടാവുക.

നിലവിൽ ഒരു മോശം സമയമാണ് പിഎസ്ജിക്ക്. നല്ല സമയത്ത് പ്രഖ്യാപിക്കാം എന്ന നിലപാടിലാണ് പിഎസ്ജി ഉള്ളത്.പിഎസ്ജിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരം മാർക്കിഞ്ഞോസാണ്.നിലവിൽ ടീമിന്റെ ക്യാപ്റ്റനും ഈ ബ്രസീലിയൻ സൂപ്പർതാരം തന്നെയാണ്.

2013-ലായിരുന്നു ഇറ്റാലിയൻ ക്ലബ്ബായ റോമയിൽ നിന്നും മാർക്കിഞ്ഞോസ് പിഎസ്ജിയിൽ എത്തിയിരുന്നത്. 2016 മുതലാണ് അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരസാന്നിധ്യമായത്.2020-ൽ തിയാഗോ സിൽവ ക്ലബ്ബിനോട് വിട പറഞ്ഞതോടുകൂടി ക്യാപ്റ്റൻ സ്ഥാനവും മാർക്കിഞ്ഞോസിന് ലഭിച്ചു. ഏതായാലും 2027 വരെ ഈ സൂപ്പർതാരത്തെ പിഎസ്ജിയിൽ കാണാൻ കഴിഞ്ഞേക്കും.

അതേസമയം ലയണൽ മെസ്സിയുടെ കോൺട്രാക്ട് പുതുക്കാനും പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ മെസ്സി ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *