ഫുട്ബോളിൽ ശ്രദ്ദിക്കൂ : പോർച്ചുഗീസ് സൂപ്പർതാരത്തിന് സ്ലാറ്റന്റെ ഉപദേശം!

ഈ സീസണിലും തകർപ്പൻ പ്രകടനമാണ് എസി മിലാന് വേണ്ടി പോർച്ചുഗീസ് സൂപ്പർതാരമായ റഫയേൽ ലിയാവോ നടത്തിക്കൊണ്ടിരിക്കുന്നത്. ഇറ്റാലിയൻ ലീഗിൽ 18 ഗോൾ പങ്കാളിത്തങ്ങൾ താരം നേടിയിട്ടുണ്ട്. 12 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് ലിയാവോ സ്വന്തമാക്കിയിട്ടുള്ളത്. ഫുട്ബോളിൽ മാത്രമല്ല സംഗീതത്തിലും ലിയാവോ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

താരത്തിന്റെ രണ്ടാമത്തെ മ്യൂസിക് ആൽബം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇക്കാര്യം അദ്ദേഹം എസി മിലാന്റെ ഡ്രസിങ് റൂമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. പലരും തനിക്ക് പിന്തുണയുമായി വന്നപ്പോൾ സ്ലാറ്റൺ തനിക്ക് ചില ഉപദേശങ്ങളാണ് നൽകിയത് എന്നുള്ള കാര്യം ലിയാവോ പറഞ്ഞിട്ടുണ്ട്. ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്ലാറ്റൺ ആവശ്യപ്പെട്ടിട്ടുള്ളത്.ലിയാവോയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മ്യൂസിക്കിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട്.പക്ഷേ ഞാൻ വളരെയധികം ലജ്ജയുള്ള ഒരു വ്യക്തിയാണ്.അതുകൊണ്ടുതന്നെ ഞാൻ എപ്പോഴും എന്റെ വികാരങ്ങൾ പുറത്തു കാണിക്കാറില്ല.പക്ഷേ സംഗീതത്തിലൂടെ എന്റെ ഇമോഷൻസ് പുറത്തു കാണിക്കാൻ എനിക്ക് കഴിയും.സംഗീതം എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ലോകമാണ്.ഞാൻ ഡ്രസ്സിംഗ് റൂമിൽ ഇക്കാര്യം ഷെയർ ചെയ്തിരുന്നു.ചിലരൊക്കെ ചിരിച്ചുവെങ്കിലും കൂടുതൽ പേർ പിന്തുണയുമായി വന്നു.എന്നാൽ സ്ലാറ്റൺ എനിക്ക് ഒരു ഉപദേശമാണ് നൽകിയത്.ഫുട്ബോളിൽ ശ്രദ്ധിക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതേസമയം മറ്റു ചിലർ സംഗീതവുമായി മുന്നോട്ടു പോവാനും പറഞ്ഞു ” ഇതാണ് ലിയാവോ പറഞ്ഞിട്ടുള്ളത്.

41 വയസ്സുകാരനായ സ്ലാറ്റൺ ഈ ഇറ്റാലിയൻ ലീഗിൽ കേവലം നാലുമത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.ഒരു ഗോൾ അദ്ദേഹം നേടിയിട്ടുണ്ട്.അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടുകൂടി അവസാനിക്കും.ഈ കോൺട്രാക്ട് മിലാൻ പുതുക്കാനുള്ള സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *