CR7 തുടങ്ങി വെച്ചു,സഹതാരങ്ങൾ കേറി മേഞ്ഞു,അൽ നസ്റിന് തകർപ്പൻ ജയം!
ഒരിടവേളക്കുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ വിജയവഴിയിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ഇന്നലെ സൗദി അറേബ്യൻ പ്രോ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നസ്ർ അൽ റഈദിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മത്സരത്തിൽ ഗോൾ കണ്ടെത്തിയിട്ടുണ്ട്.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ റൊണാൾഡോയാണ് അൽ നസ്റിന് ലീഡ് നേടിക്കൊടുത്തത്.ഗനംത്തിന്റെ ക്രോസിൽ നിന്നും തകർപ്പൻ ഒരു ഹെഡ്ഡറിലൂടെയാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. ഈ ഗോളിന്റെ ലീഡിലാണ് അൽ നസ്ർ ആദ്യ പകുതിയിൽ കളം വിട്ടത്. പിന്നീട് രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ അൽ നസ്ർ നേടുകയായിരുന്നു.ഗരീബ്,മരാൻ,അബ്ദുൽ മജീദ് എന്നിവരാണ് ഗോളുകൾ നേടിയത്.മഷാറിപ്പോവ് രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കുകയും ചെയ്തു.
Just Cristiano Ronaldo things 🤩 pic.twitter.com/Ts3N8opdxD
— GOAL (@goal) April 28, 2023
25 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുള്ള അൽ നസ്ർ രണ്ടാം സ്ഥാനത്താണ് നിലവിലുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബിലെ ഗോൾ വേട്ട 12 ആയി ഉയർന്നിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ അൽ ഖലീജാണ് അൽ നസ്റിന്റെ എതിരാളികൾ.