കിരീടങ്ങൾ നേടണം,ക്ലബ്ബ് വിടില്ല: നിലപാട് വ്യക്തമാക്കി PSG സൂപ്പർതാരം!

2021 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ഫ്രീ ഏജന്റായി കൊണ്ട് എസി മിലാനിൽ നിന്നും ഗോൾ കീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമ പിഎസ്ജിയിൽ എത്തിയത്.എന്നാൽ ആദ്യത്തെ സീസൺ ഒരല്പം ബുദ്ധിമുട്ടുള്ളതായിരുന്നു.കെയ്‌ലർ നവാസ് ഉള്ളതുകൊണ്ട് നമ്പർ വൺ ഗോൾകീപ്പർ ആവാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനെതിരെ താരം വിമർശനങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു.

ഏതായാലും നവാസ് ക്ലബ്ബ് വിട്ടതോടുകൂടി ഈ സീസണിൽ ഒരുപാട് അവസരങ്ങൾ ഈ ഗോൾകീപ്പർക്ക് ലഭിച്ചു. ഏതായാലും തന്റെ ഭാവി പദ്ധതികൾ എന്തൊക്കെയാണ് എന്നുള്ളത് ഡോണ്ണാരുമ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പാരീസിൽ തന്നെ തുടരുമെന്നും തനിക്ക് ക്ലബ്ബിനോടൊപ്പം ഒരുപാട് കിരീടങ്ങൾ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നുമാണ് ഡോണ്ണാരുമ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ ഇവിടെ വളരെയധികം സംതൃപ്തനാണ്.ആദ്യത്തെ സീസൺ ഒരല്പം ബുദ്ധിമുട്ടുള്ളതായിരുന്നു.പക്ഷേ അത് സാധാരണമായ ഒരു കാര്യം മാത്രമാണ്.പക്ഷേ രണ്ടാമത്തെ സീസൺ മികച്ചതാണ്. എനിക്കിവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.തീർച്ചയായും എന്റെ ഭാവി പാരീസിൽ തന്നെയാണ്.ഈ ക്ലബ്ബിനോടൊപ്പം ഒരുപാട് കിരീടങ്ങളും വിജയങ്ങളും നേടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ക്ലബ്ബ് എന്നിൽ എപ്പോഴും വിശ്വാസം അർപ്പിക്കുന്നുണ്ട്.തീർച്ചയായും ആ വിശ്വാസം ഞാൻ തിരികെ നൽകാൻ ശ്രമിക്കും.ഞാൻ ഇവിടെ വളരെയധികം ഹാപ്പിയാണ്. ഒരു വീടുപോലെയാണ് എനിക്ക് ഇവിടെ അനുഭവപ്പെടുന്നത് “ഡോണ്ണാരുമ പറഞ്ഞു.

2026 വരെയാണ് ഈ ഗോൾകീപ്പർക്ക് പിഎസ്ജിയുമായി കരാർ അവശേഷിക്കുന്നത്.ഈ സീസണിൽ വളരെ മികച്ച രൂപത്തിൽ ഒന്നും കളിക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *